വ്യവസായിയെ അജ്ഞാതസംഘം കൊലപ്പെടുത്തി

death murder

ബെംഗളൂരു : ഹാസനിലെ ജെ.ഡി.എസ്. നേതാവായ വ്യവസായിയെ അജ്ഞാതസംഘം കൊലപ്പെടുത്തി.

ഹസനിൽ ഗ്രാനൈറ്റ് ഫാക്ടറി നടത്തുന്ന കൃഷ്ണഗൗഡയാണ് (55) കൊല്ലപ്പെട്ടത്. ഫാക്ടറിക്ക് മുന്നിൽ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

കാറിലെത്തിയ നാലംഗസംഘം കൈയിൽ കരുതിയ ആയുധമുപയോഗിച്ച് കൃഷ്ണഗൗഡയെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അക്രമികൾ കാറിൽ രക്ഷപ്പെട്ടു.

  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

ജെ.ഡി.എസ്. എം.എൽ.എ.യും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ അടുത്തസുഹൃത്താണ് കൃഷ്ണഗൗഡ.

ഹാസൻ സിറ്റി മുനിസിപ്പൽ കൗൺസിലിലേക്ക് മത്സരിച്ചിട്ടുണ്ട്. ഹാസൻ എം.എൽ.എ.യും ജെ.ഡി.എസ്. നേതാവുമായ സ്വരൂപ് പ്രകാശ് സംഭവസ്ഥലത്തെത്തി. ജില്ലാ പോലീസ് മേധാവി ഹരിറാം ശങ്കർ അന്വേഷണം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts