ലൈംഗികപീഡനക്കേസിൽ പ്രതിയായ പ്രജ്ജ്വൽ എത്തിയില്ലെങ്കിൽ അടുത്തഘട്ട നടപടിയിലേക്ക് കടക്കും; ആഭ്യന്തര മന്ത്രി

ബെംഗളൂരു : ലൈംഗികപീഡനക്കേസിൽ പ്രതിയായ ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണ മേയ് 31-ന് വിദേശത്തുനിന്ന് എത്തിയില്ലെങ്കിൽ സർക്കാർ അടുത്തഘട്ട നടപടികളിലേക്ക് കടക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.

മേയ് 31-ന് തിരിച്ചെത്തി അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകുമെന്ന് പ്രജ്ജ്വൽ തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോസന്ദേശത്തിൽ പറഞ്ഞിരുന്നു.

പ്രജ്ജ്വലിനെ തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. പ്രജ്ജ്വലിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചകാര്യം വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു.

  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും

ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പിൽ തോറ്റാൽ ലോക്‌സഭാംഗത്വം നഷ്ടപ്പെടുന്നതോടെ പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് അസാധുവാകും.

ഇത് മുന്നിൽക്കണ്ടാണ് പ്രജ്ജ്വൽ തിരിച്ചുവരാൻ തീരുമാനമെടുത്തതെന്ന് കരുതുന്നതായും പരമേശ്വര പറഞ്ഞു.

പ്രജ്ജ്വൽ തിരിച്ചെത്തിയാലുടൻ അറസ്റ്റുചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. ഇതിനായി വിമാനത്താവളങ്ങളിൽ ജാഗ്രതപാലിക്കാൻ പോലീസിന് നിർദേശംനൽകിയിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥർക്കുമുൻപിൽ ഹാജരാകുന്നതിനുമുമ്പേ അറസ്റ്റുചെയ്യാനാണ് നീക്കം. ഏപ്രിൽ 27-നാണ് പ്രജ്ജ്വൽ രാജ്യംവിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
[masterslider id="10"]

Related posts