യെലഹങ്ക മേൽപ്പാലത്തിലെ സവർക്കറുടെ പേരുള്ള ബോർഡിൽ മഷിപുരട്ടിയ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു : യെലഹങ്ക മേൽപ്പാലത്തിൽ സവർക്കറുടെ പേരുള്ള ബോർഡിൽ കറുത്തമഷി പുരട്ടിയ സംഭവത്തിൽ മൂന്ന് നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ.) പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു.

സവർക്കറുടെ ജന്മവാർഷികദിനത്തിലാണ് സംഭവം. കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്താണ് യെലഹങ്ക മേൽപ്പാലത്തിന് സവർക്കറുടെ പേരുനൽകിയത്.

മേൽപ്പാലത്തിന്റെ പേര് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയതായിരുന്നു എൻ.എസ്.യു.ഐ. പ്രവർത്തകർ.

പ്രതിഷേധത്തിനിടെ പ്രവർത്തകർ ബോർഡിലെ സവർക്കറുടെ പേരിൽ കറുത്തമഷി പുരട്ടുകയും ഭഗത്‌ സിങ് മേൽപ്പാലം എന്ന ബാനർ അവിടെ വെക്കുകയുംചെയ്തു.

ഭഗത് സിങ്ങിന്റെ ചിത്രങ്ങളും കൈയിലേന്തി പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് എന്ന് മുദ്രാവാക്യംവിളിച്ചു. ബോർഡ് പൂർവസ്ഥിതിയിലാക്കിയതായി പോലീസ് പറഞ്ഞു.

പിന്നീട് ബി.ജെ.പി. എം.എൽ.എ. വിശ്വനാഥിന്റെ നേതൃത്വത്തിൽ പ്രവർത്തകരെത്തി ബോർഡിൽ പൂമാലയണിയിച്ചു.

ബോർഡിൽ കറുത്തമഷി പുരട്ടിയ സംഭവത്തിൽ കോൺഗ്രസിനെ വിമർശിച്ച് പ്രതിപക്ഷനേതാവ് ആർ. അശോക രംഗത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us