മഴ മൂലം സംസ്ഥാനത്ത് ഇതുവരെ ജീവൻ നഷ്ടമായത് 46 പേർക്ക്

death

ബെംഗളൂരു : വേനൽമഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ കർണാടകത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 46 മരണം.

നാനൂറോളം വളർത്തുമൃഗങ്ങളും ചത്തു. ഇടിമിന്നലേറ്റ് 35 പേരും, വെള്ളത്തിൽ മുങ്ങി ഏഴുപേരും മരിച്ചു. വളർത്തുമൃഗങ്ങൾ ചത്തതിൽ അധികവും ഇടിമിന്നലേറ്റിട്ടാണ്.

മഴക്കെടുതിയിൽ ബീദറിൽ നാലുപേരും കലബുറഗിയിൽ അഞ്ചുപേരും കൊപ്പാളിൽ അഞ്ചുപേരും വിജയപുരയിൽ നാലുപേരും ദക്ഷിണ കന്നഡയിൽ രണ്ടുപേരും മരിച്ചു.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

വിജയപുര, തുമകൂരു, ദാവണഗെരെ, കൊപ്പാൾ, ഗദഗ്, കോലാർ എന്നിവിടങ്ങളിലാണ് വളർത്തുമൃഗങ്ങൾ അധികവും ചത്തത്.

വേനൽമഴയത്ത് ഇത്രയുമധികം ആളുകൾ മരിച്ചതിനാൽ കാലവർഷം തുടങ്ങുമ്പോഴേക്കും കൂടുതൽ ദുരന്തമുണ്ടാകാനുള്ള സാധ്യതയുണ്ട്.

ജനങ്ങളെ ബോധവത്കരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാത്തതിനാലാണ് വേനൽമഴയത്ത് ഇത്രയുംപേർ മരിക്കാനിടയായതെന്ന് വിമർശനമുയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts