ബിജെപിയുടെ അന്ത്യത്തിന്‍റെ തുടക്കമെന്ന് മമത.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലേയും ബീഹാറിലേയും ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ബിജെപിയെ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി രംഗത്ത്. ഉത്തര്‍പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും ബിഎസ്പി-എസ്പി സഖ്യം വിജയിച്ചതിലുള്ള സന്തോഷം ട്വിറ്റെറിലൂടെയാണ് മമത പങ്കുവെച്ചത്. ബിജെപിയുടെ അന്ത്യത്തിന്‍റെ തുടക്കമെന്നാണ് മമത ട്വീറ്റിലൂടെ സൂചിപ്പിച്ചിരിക്കുന്നത്. ബിഹാറിലെ അരാരിയ, ജെഹനാബാദ് ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിന് ആര്‍ജെഡിയേയും ലാലു പ്രസാദിനെയും മമത അഭിനന്ദിച്ചു. മഹത്തായ വിജയമെന്നാണ് മമത ട്വീറ്റ് ചെയ്തത്.

Read More
Click Here to Follow Us