ഷുഹൈബിന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. സുപ്രീംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്.

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്  ക​ണ്ണൂ​ർ ഡി​സി​സി വ്യക്തമാക്കി.

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് നേരത്തെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

  അഞ്ച് വർഷം തികയ്ക്കും, പക്ഷേ...": കസേരയിൽ തുടരുന്നത് സംബന്ധിച്ച് സിദ്ധരാമയ്യയുടെ നിർണ്ണായക വെളിപ്പെടുത്തൽ

സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഷുഹൈബിന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ കേരളാ പൊലീസിന് നേരെ രൂക്ഷവിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ പൊലീസ് അന്വേഷണത്തില്‍ ഭയമുണ്ടെന്ന ഹര്‍ജിക്കാരുടെ പരാതിയെ വൈകാരികമായി സിംഗിള്‍ ബെഞ്ച് സ്വീകരിച്ചതാണ് കേസ് സിബിഐക്ക് വിടാന്‍ കാരണമായതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. ഇത് പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് കേസ് സിബിഐയ്ക്ക വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍
[masterslider id="10"]

Related posts

Click Here to Follow Us