സി.എസ്.ഐ.ആർ- എൻ.എ.എൽ ഓണാഘോഷം സംഘടിപ്പിച്ചു 

ബെംഗളൂരു: സി.എസ്.ഐ.ആർ – എൻ.എ. എൽ മലയാളി ഓഫീസേഴ്സ് & സ്റ്റാഫ് യൂണിറ്റ് “കൈരളി കലാവാണിയുടെ” നേതൃത്വത്തിൽ ഓണാഘോഷ പരിപാടിയായ “നല്ലോണം”സംഘടിപ്പിച്ചു.

രാവിലെ പത്തുമണിക്ക് “എസ് ആർ വള്ളൂരി”ആഡിറ്റോറിയത്തിൽ വച്ച് ഷോലെ, റീ- ഇഗ്നൈറ്റ് ആർട്ട് സ്കൂളിന്റെ നേതൃത്വത്തിലുള്ള ആർട്ട് എക്സിബിഷന്റെ ഉദ്ഘാടനം എൻ എ എൽ ഡയറക്ടർ ഡോ. അഭയ് പി പഷീൽക്കർ നിർവ്വഹിച്ചു.

പി ഗോപകുമാർ ഐ ആർ എസ്, അഡീഷണൽ കമ്മീഷണർ ഓഫ് കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ്, മിനിസ്ടര്റി ഓഫ് ഫിനാൻസ്, ഗവ:ഓഫ് ഇന്ത്യ.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

എസ് ജയകൃഷ്ണൻ, സി ഇ ഒ എച്ച് എ എൽ ബെംഗളൂരു കോംപ്ലക്സ്.

ഡോ. അഭയ് പി പഷീൽക്കർ, ഡയറക്ടർ സി എസ് ഐ ആർ – എൻ എ എൽ.

ഡോ. ശ്രീദേവി ജേഡ്, ഡയറക്ടർ സി എസ് ഐ ആർ 4 പി ഐ. എന്നിവർ ചടങ്ങിൽ മുഖ്യാഥിതികളായിരുന്നു.

ഗോപകുമാർ ഐ ആർ എസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

കൈരളി കലാവാണിയുടെ ഓണപ്പതിപ്പായ “സ്മരണികയുടെ” പ്രകാശനം ജയകൃഷ്ണൻ നിർവ്വഹിച്ചു.

ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

വിപിൻ ആൻഡ് ടീമിന്റെ (മ്യൂസിക് ക്ലബ്, കൊത്തന്നൂർ) ഗാനമേളയും, കേരളത്തിൽ നിന്നുള്ള അരുൺ ആൻഡ് ടീമിന്റെ ശിങ്കാരിമേളവുമുണ്ടായിരുന്നു.

എൻ. എ. എൽ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.

കൈരളി കലാവാണി കുടുംബാംഗങ്ങളുടെ കായിക മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതായി പ്രസിഡന്റ് ഷിജോ ഫ്രാൻസിസ്, സെക്രട്ടറി ശ്രീ വിജീഷ് എന്നിവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
[masterslider id="10"]

Related posts