ബനാർഗട്ടയിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരു മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ തോലമ്പ്ര സ്വദേശിയും മരിച്ചു. തോലമ്പ്ര തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ റിഷ്‌ ശശീന്ദ്രനാണ് (23) മരിച്ചത്. റിഷ്ണുവിന്റെ സുഹൃത്ത് പെരുന്തോടിയിലെ കെ.എസ്.മുഹമ്മദ് സഹദും (20) അപകടത്തില്‍ മരിച്ചിരുന്നു. തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ പരേതനായ ശശീന്ദ്രന്റെയും ഷാജി ശശീന്ദ്രന്റെയും മകനാണ് റിഷ്ണു‌.

Read More

സി.എസ്.ഐ.ആർ- എൻ.എ.എൽ ഓണാഘോഷം സംഘടിപ്പിച്ചു 

ബെംഗളൂരു: സി.എസ്.ഐ.ആർ – എൻ.എ. എൽ മലയാളി ഓഫീസേഴ്സ് & സ്റ്റാഫ് യൂണിറ്റ് “കൈരളി കലാവാണിയുടെ” നേതൃത്വത്തിൽ ഓണാഘോഷ പരിപാടിയായ “നല്ലോണം”സംഘടിപ്പിച്ചു. രാവിലെ പത്തുമണിക്ക് “എസ് ആർ വള്ളൂരി”ആഡിറ്റോറിയത്തിൽ വച്ച് ഷോലെ, റീ- ഇഗ്നൈറ്റ് ആർട്ട് സ്കൂളിന്റെ നേതൃത്വത്തിലുള്ള ആർട്ട് എക്സിബിഷന്റെ ഉദ്ഘാടനം എൻ എ എൽ ഡയറക്ടർ ഡോ. അഭയ് പി പഷീൽക്കർ നിർവ്വഹിച്ചു. പി ഗോപകുമാർ ഐ ആർ എസ്, അഡീഷണൽ കമ്മീഷണർ ഓഫ് കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ്, മിനിസ്ടര്റി ഓഫ് ഫിനാൻസ്, ഗവ:ഓഫ് ഇന്ത്യ. എസ് ജയകൃഷ്ണൻ, സി…

Read More

കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നിങ്ങളെ തേടി എത്തും; പുതിയ ഫീച്ചറുമായി സോമാറ്റൊ 

ന്യൂഡൽഹി: പുതിയ ഫീച്ചറുമായി സോമാറ്റോ. കാൻസല്‍ ചെയ്ത ഓർഡർ കുറഞ്ഞ വിലയില്‍ ആവശ്യക്കാരിലെത്തിക്കാൻ പുത്തൻ ഫീച്ചറുമായി സൊമാറ്റോ. ‘ഫുഡ് റെസ്ക്യൂ’ എന്ന് പേരിലാണ് പുതിയ ഓപ്ഷൻ ഫുഡ് ഡെലിവെറി ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഡെലിവറി പങ്കാളികള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഫീച്ചര്‍ വഴി ഭക്ഷണം പാഴാക്കുന്നത് തടയുക എന്നതാണ് ലക്ഷ്യമെന്ന് സൊമാറ്റോ സിഇഒ ദീപേന്ദർ ഗോയല്‍ പറഞ്ഞു. ഡെലിവറി പങ്കാളിയുടെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഉപഭോക്താക്കള്‍ക്ക് കാൻസല്‍ ചെയ്ത ഓര്‍ഡര്‍ പോപ്പ് അപ്പ് ചെയ്ത് വരും. എന്നാല്‍ കുറഞ്ഞ വിലയ്‌ക്ക് ഓര്‍ഡര്‍ ക്ലെയിം…

Read More

യുവതിയെ ശല്യം ചെയ്തതായി പരാതി ; കസ്റ്റഡിയിലെടുത്ത മലയാളി യുവാവ് മരിച്ച നിലയിൽ 

ബെംഗളൂരു: പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മരിച്ച നിലയില്‍. ഉഡുപ്പിയിലാണ് സംഭവം. ബ്രഹ്മവാറിലാണ് മലയാളിയായ 45കാരൻ പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. കൊല്ലം സ്വദേശിയും 45കാരനുമായ ബിജു മോഹൻ എന്നയാളാണ് ഉഡുപ്പിയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഏറെക്കാലമായി ബ്രഹ്മവാറില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ബ്രഹ്മവാറിലെ കൊച്ചിൻ ഷിപ് യാർഡിലെ തൊഴിലാളിയായിരുന്നു ബിജു. ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെ ചേർകാഡിയില്‍ അപരിചിതൻ ഒരു സ്ത്രീയേയും മക്കളേയും അപമാനിക്കുന്നതായി ലഭിച്ച പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ സഹോദനാണ് ഇയാളെ പോലീസിന് പിടിച്ച്‌ നല്‍കിയത്. ഇയാള്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി സഹോദരിയെ…

Read More

ഉലകനായകൻ എന്ന് ഇനി വിളിക്കരുത്; അഭ്യർത്ഥനയുമായി കമൽഹാസൻ 

ഇന്ത്യൻ സിനിമാ രംഗത്തെ ബഹുമുഖ പ്രതിഭയാണ് കമല്‍ഹാസൻ. സൂപ്പർതാരത്തെ ഉലകനായകൻ എന്നാണ് ആരാധകർ സ്നേഹത്തോടെയും ആരാധനയോടെയും വിശേഷിപ്പിക്കുന്നത്. കമല്‍ഹാസൻ നായകനായ ദശാവതാരം എന്ന ചിത്രത്തില്‍ ഉലകനായകനേ എന്ന ഒരു ഗാനംപോലുമുണ്ടായിരുന്നു. ഇപ്പോഴിതാ ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് കമല്‍ഹാസൻ ഒരഭ്യർഥന നടത്തിയിരിക്കുകയാണ്. തന്നെ ഇനിയാരും ഉലകനായകൻ എന്ന് വിളിക്കരുത് എന്നാണ് കമല്‍ഹാസൻ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് അദ്ദേഹത്തിന്റെ ഈ അഭ്യർത്ഥന. ആരാധകരും മാധ്യമങ്ങളും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍, പാർട്ടി അംഗങ്ങള്‍ തുടങ്ങി ആരും ഇനി തന്നെ ഉലകനായകൻ എന്ന് വിളിക്കേണ്ടതില്ലെന്നും കമല്‍ ഹാസൻ എന്നോ കമല്‍…

Read More

പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കർണാടക മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഒക്ടോബർ 21ന് കർണാടക ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ് മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടി കൂടിയായ പ്രജ്വൽ രേവണ്ണ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടി ഹരജി തള്ളുകയായിരുന്നു. ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകൾ പ്രജ്വൽ രേവണ്ണക്കെതിരെ ചുമത്തിയിട്ടുണ്ട്. ഹാസനിലെ എം.പിയായിരുന്ന പ്രജ്വൽ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ…

Read More

ഒരു മാസത്തേക്ക് ഇനി 100 രൂപ പോലും വേണ്ട!!! പുതിയ റീചാർജ് പ്ലാനുമായി ജിയോ 

ന്യൂഡൽഹി: രാജ്യത്ത് ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം മുറുകിക്കൊണ്ടിരിക്കുകയാണ്. ജിയോയും ബിഎസ്‌എന്‍എല്ലും എയര്‍ടെല്ലുമെല്ലാം മത്സര രംഗത്ത് കട്ടക്ക് തന്നെയുണ്ട്. ഇപ്പോഴിതാ എതിരാളികളെ നേരിടാന്‍ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളുമായി കളംനിറയുന്ന ബിഎസ്‌എന്‍എല്ലിനായിരിക്കും ജിയോയുടെ നീക്കം ഏറ്റവും വലിയ തലവേദനയാവുക. 91 രൂപയാണ് റിലയന്‍സ് ജിയോയുടെ റീച്ചാര്‍ജിന്‍റെ വില. അണ്‍ലിമിറ്റഡ് കോളിംഗ്, 3ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയുമായാണ് പുത്തൻ പ്ലാൻ കളത്തില്‍ ഇറങ്ങുന്നത്. 91 രൂപക്ക് റീച്ചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്ക് ആകെ 3 ജിബി…

Read More

ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം ; മണ്ഡ്യയിൽ സംഘർഷം 

ബെംഗളൂരു: ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചതിനെത്തുടര്‍ന്ന് മണ്ഡ്യയിലെ ഗ്രാമത്തില്‍ സംഘര്‍ഷം. ദളിതര്‍ക്ക് ഹനകെരെ ഗ്രാമത്തിലെ കാലഭൈരവേശ്വര ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ജില്ലാ അധികാരികള്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് മേല്‍ജാതിക്കാരായ വൊക്കലിഗ സമുദായത്തിലുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ന്ന് ക്ഷേത്രത്തിലെ വിഗ്രഹത്തെ മേല്‍ജാതിക്കാര്‍ നീക്കം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഹനകെരെ ഗ്രാമത്തില്‍ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. പണ്ടുമുതലെ ഗ്രാമത്തിലെ കാലഭൈരവേശ്വര ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ജീര്‍ണാവസ്ഥയിലായ ക്ഷേത്രം മൂന്ന് വര്‍ഷം മുമ്പാണ് പുതുക്കിപ്പണിതത്. അടുത്തിടെ ക്ഷേത്രം സംസ്ഥാന റീലിജിയസ് എന്‍ഡോവ്‌മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലാകുകയും…

Read More

ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥി മരിച്ചു 

ബെംഗളൂരു: ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തില്‍ കണ്ണൂർ സ്വദേശിയായ വിദ്യാർഥി മരിച്ചു. കണ്ണൂർ പേരാവൂരിനടുത്ത പെരുന്തോടിയിലെ കെ.എസ് മുഹമ്മദ് സഹദ് (20)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്‌ത തോലമ്പ്ര തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ റിഷ്‌ ശശീന്ദ്രനെ (23) ഗുരുതര പരിക്കുകളോടെ ബെനാർഗട്ട ഫോർട്ടീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം. പെരുന്തോടി അത്തൂരിലെ കല്ലംപറമ്പില്‍ ഷംസുദ്ധീന്റെയും ഹസീനയുടെയും മകനാണ് സഹദ്. തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ പരേതനായ ശശീന്ദ്രന്റെയും ഷാജിയുടെയും മകനാണ് പരിക്കേറ്റ റിഷ്ണു.

Read More

വിവാഹതരബന്ധം; ആത്മഹത്യ പ്രേരണക്കുറ്റമായി കാണാനാവില്ലെന്ന് കോടതി 

ബെംഗളൂരു: ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭർത്താവ് ആത്മഹത്യ ചെയ്താല്‍ പ്രേരണക്കുറ്റം ചുമത്താനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഭർത്താവിന്റെ ആത്മഹത്യയില്‍ യുവതിക്കും അവരുടെ സുഹൃത്തിനുംമേല്‍ പ്രേരണാക്കുറ്റം ചുമത്തിയ കീഴ്കോടതി വിധി ജസ്റ്റിസ് ശിവശങ്കർ അമരന്നവർ റദ്ദാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306-ാം വകുപ്പ് അനുശാസിക്കുന്ന ആത്മഹത്യാ പ്രേരണക്കുറ്റത്തിന്റെ പരിധിയില്‍ വിവാഹേതരബന്ധം ഉള്‍പ്പെടില്ലെന്ന് കോടതി വ്യക്തമാക്കി. ഭർത്താവ് ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ഭാര്യ പ്രേമയും സുഹൃത്ത് ബസവലിംഗ ഗൗഡയും അദ്ദേഹത്തോട് “പോയി മരിക്കാൻ’ പറഞ്ഞിരുന്നു. ആ പ്രതികരണം ഒന്നുകൊണ്ടുമാത്രം പ്രതികള്‍ക്കുമേല്‍ പ്രേരണക്കുറ്റം നിലനില്‍ക്കില്ല. ഭാര്യയുടെ വിവാഹേതരബന്ധത്തില്‍ മനംനൊന്താകാം ഭർത്താവ് ആത്മഹത്യ…

Read More
Click Here to Follow Us