വിവാഹതരബന്ധം; ആത്മഹത്യ പ്രേരണക്കുറ്റമായി കാണാനാവില്ലെന്ന് കോടതി 

ബെംഗളൂരു: ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭർത്താവ് ആത്മഹത്യ ചെയ്താല്‍ പ്രേരണക്കുറ്റം ചുമത്താനാവില്ലെന്ന് കർണാടക ഹൈക്കോടതി.

ഭർത്താവിന്റെ ആത്മഹത്യയില്‍ യുവതിക്കും അവരുടെ സുഹൃത്തിനുംമേല്‍ പ്രേരണാക്കുറ്റം ചുമത്തിയ കീഴ്കോടതി വിധി ജസ്റ്റിസ് ശിവശങ്കർ അമരന്നവർ റദ്ദാക്കി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306-ാം വകുപ്പ് അനുശാസിക്കുന്ന ആത്മഹത്യാ പ്രേരണക്കുറ്റത്തിന്റെ പരിധിയില്‍ വിവാഹേതരബന്ധം ഉള്‍പ്പെടില്ലെന്ന് കോടതി വ്യക്തമാക്കി.

  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

ഭർത്താവ് ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ഭാര്യ പ്രേമയും സുഹൃത്ത് ബസവലിംഗ ഗൗഡയും അദ്ദേഹത്തോട് “പോയി മരിക്കാൻ’ പറഞ്ഞിരുന്നു.

ആ പ്രതികരണം ഒന്നുകൊണ്ടുമാത്രം പ്രതികള്‍ക്കുമേല്‍ പ്രേരണക്കുറ്റം നിലനില്‍ക്കില്ല.

ഭാര്യയുടെ വിവാഹേതരബന്ധത്തില്‍ മനംനൊന്താകാം ഭർത്താവ് ആത്മഹത്യ ചെയ്തിട്ടുണ്ടാവുക.

എന്നാല്‍ അദ്ദേഹം ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെ പ്രതികള്‍ പ്രവർത്തിച്ചതിന് മതിയായ തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us