നടി കസ്തൂരി ഒളിവിൽ 

നടി കസ്തൂരിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. തെലുങ്ക് സംസാരിക്കുന്ന ആളുകളെ കുറിച്ച്‌ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് നടിക്കെതിരെ കേസ് എടുത്തത്.

പോയിസ് ഗാര്‍ഡനിലെ തന്റെ വീട് പൂട്ടി നടി ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് വിവരം.

നടിയുടെ മൊബൈല്‍ ഫോണും സ്വിച്ച്‌ ഓഫ് ആണ്.

ഡോ സിഎംകെ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ തെലുങ്ക് ഫെഡറേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

ഈ മാസം അഞ്ചിനാണ് നാല് വകുപ്പുകള്‍ പ്രകാരം എഗ്മോര്‍ പോലീസ് നടിക്കെതിരെ കേസ് എടുത്തത്.

  ശ്രീശാന്തിന് മൂന്ന് വർഷം വിലക്ക്

ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കസ്തൂരിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ചോദ്യം ചെയ്യാന്‍ പോലീസ് സമന്‍സുമായി എത്തിയപ്പോഴാണ് കസ്തൂരി വീട് പൂട്ടി ഒളിവില്‍ പോയ വിവരം പോലീസ് അറിയുന്നത്.

നടിക്കായി തിരച്ചില്‍ നടക്കുകയാണ്.

ഹിന്ദു മക്കള്‍ കച്ചി (എച്ച്‌എംകെ) എന്ന വലതുപക്ഷ സംഘടനയുടെ സ്ഥാപകന്‍ അര്‍ജുന്‍ സമ്പത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശങ്ങള്‍.

തെലുങ്ക് സംസാരിക്കുന്ന ആളുകളുടെ പിന്‍ഗാമികള്‍ തമിഴ് രാജാക്കന്മാരുടെ ഹറമുകളിലെ സ്ത്രീകളെ സേവിക്കാന്‍ എത്തിയിരുന്നു, ഇപ്പോള്‍ അവര്‍ തമിഴരാണെന്ന് അവകാശപ്പെടുന്നു’ എന്നായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം.

  എയർ ഇന്ത്യ വിമാനം തകർന്നുവീണ സംഭവം, 133 യാത്രക്കാർ മരിച്ചു: കൂട്ടത്തിൽ മലയാളി നഴ്സും

അമരന്‍ എന്ന സിനിമയില്‍ മേജര്‍ മുകുന്ദ് ത്യാഗരാജന്‍ ബ്രാഹ്‌മണ സമുദായത്തില്‍ പെട്ട ആളെന്ന് കാണിച്ചില്ലെന്ന് ഈ യോഗത്തില്‍ കസ്തൂരി നടത്തിയ പ്രസ്താവനയും ഏറെ വിവാദമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചർച്ചകൾ ചൂട് പിടിക്കുന്നു; തരൂരിനെ മോദി വിളിപ്പിച്ചു, പ്രത്യേക കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്ത് ?

Related posts

Click Here to Follow Us