ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥി മരിച്ചു 

ബെംഗളൂരു: ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തില്‍ കണ്ണൂർ സ്വദേശിയായ വിദ്യാർഥി മരിച്ചു.

കണ്ണൂർ പേരാവൂരിനടുത്ത പെരുന്തോടിയിലെ കെ.എസ് മുഹമ്മദ് സഹദ് (20)ആണ് മരിച്ചത്.

കൂടെ യാത്ര ചെയ്‌ത തോലമ്പ്ര തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ റിഷ്‌ ശശീന്ദ്രനെ (23) ഗുരുതര പരിക്കുകളോടെ ബെനാർഗട്ട ഫോർട്ടീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  പിറന്നാൾ ദിനത്തിൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ;

തിങ്കളാഴ്‌ച പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം. പെരുന്തോടി അത്തൂരിലെ കല്ലംപറമ്പില്‍ ഷംസുദ്ധീന്റെയും ഹസീനയുടെയും മകനാണ് സഹദ്.

തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ പരേതനായ ശശീന്ദ്രന്റെയും ഷാജിയുടെയും മകനാണ് പരിക്കേറ്റ റിഷ്ണു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളുരുവിൽ മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts