യുവതിയെ ശല്യം ചെയ്തതായി പരാതി ; കസ്റ്റഡിയിലെടുത്ത മലയാളി യുവാവ് മരിച്ച നിലയിൽ 

ബെംഗളൂരു: പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മരിച്ച നിലയില്‍.

ഉഡുപ്പിയിലാണ് സംഭവം. ബ്രഹ്മവാറിലാണ് മലയാളിയായ 45കാരൻ പോലീസ് കസ്റ്റഡിയില്‍ മരിച്ചത്.

കൊല്ലം സ്വദേശിയും 45കാരനുമായ ബിജു മോഹൻ എന്നയാളാണ് ഉഡുപ്പിയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചത്.

ഏറെക്കാലമായി ബ്രഹ്മവാറില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

ബ്രഹ്മവാറിലെ കൊച്ചിൻ ഷിപ് യാർഡിലെ തൊഴിലാളിയായിരുന്നു ബിജു.

ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെ ചേർകാഡിയില്‍ അപരിചിതൻ ഒരു സ്ത്രീയേയും മക്കളേയും അപമാനിക്കുന്നതായി ലഭിച്ച പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

യുവതിയുടെ സഹോദനാണ് ഇയാളെ പോലീസിന് പിടിച്ച്‌ നല്‍കിയത്.

ഇയാള്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി സഹോദരിയെ കുട്ടികളുടെ മുന്നില്‍ വച്ച്‌ ലൈംഗികമായി അപമാനിച്ചുവെന്നായിരുന്നു പോലീസിന് ലഭിച്ച പരാതി.

ഇയാളെ സ്റ്റേഷനിലേക്ക് എത്തിക്കുകയും സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാല്‍ പുലർച്ചെ 3.45ഓടെ സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന പാറാവ് ചുമതലയിലുണ്ടായിരുന്ന പൊലീസുകാരൻ ഇയാളെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

തല ഭിത്തിയിലേക്ക് താങ്ങി വച്ച്‌ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയ 45കാരന് അനക്കമില്ലെന്ന് കണ്ടെത്തിയതോടെ പൊലീസുകാർ ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  കല്യാൺ സ്റ്റേഷൻ ഫ്ലൈഓവർ നിർമാണത്തിൽ നിർണായക പുരോഗതി; ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബെംഗളൂരു

ബിജുവിന്റെ കുടുംബത്തെ വിവരം അറിയിച്ചതായും സംഭവത്തില്‍ ലോക്ക് അപ് മരണത്തില്‍ കേസ് എടുത്തതായും ഉഡുപ്പി പൊലീസ് സൂപ്രണ്ട് ഡോ. അരുണ്‍ കെ വിശദമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!
[masterslider id="10"]

Related posts