ഇന്ത്യയിൽ ആദ്യ ഗോൾഡ് എടിഎം വരുന്നു

ന്യൂഡല്‍ഹി: എടിഎമ്മിലൂടെ പണമിടപാടുകള്‍ നടത്തുന്നത് സര്‍വ്വ സാധാരണമാണ്.

എന്നാല്‍ ഇനി പണമിടപാടുകള്‍ക്ക് മാത്രമല്ല സ്വര്‍ണം വാങ്ങാനും വില്‍ക്കാനും എടിഎമ്മുകള്‍ ഉപയോഗിക്കാം. അതിനായി ഇന്ത്യയിലെ ആദ്യ ഗോള്‍ഡ് എടിഎം യാഥാര്‍ഥ്യമാവു കയാണ്. ഹൈദരാബാദിലാണ് ആദ്യ ഗോള്‍ഡ് എടിഎം എത്തുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഗോള്‍ഡ്സിക്ക ലിമിറ്റഡ് ആണ് ഇന്ത്യയിലെ ആദ്യ ഗോള്‍ഡ് എടിഎമ്മുമായി എത്തിയിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ മാത്രമല്ല വില്‍ക്കാനും കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് എടിഎം ആയിരിക്കും ഇത്. ഈ എടിഎമ്മുകള്‍ വഴി സ്വര്‍ണം വാങ്ങാന്‍ എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാവുന്നതാണ്.

  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

മറ്റ് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതുപോലെ ഗോള്‍ഡ് എടിഎമ്മിലൂടെ എളുപ്പത്തില്‍ സ്വര്‍ണം വാങ്ങുന്നതിനായി പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് സ്മാര്‍ട്ട് കാര്‍ഡുകളും ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കുന്നു.

ഇന്ത്യയിലുടനീളം ഒരു വര്‍ഷത്തിനുള്ളില്‍ 3,000 ഗോള്‍ഡ് എടിഎമ്മുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ട്രൂനിക്‌സ് ഡാറ്റാവെയര്‍ എല്‍എല്‍പിയുമായി ചേര്‍ന്നാണ് ഇന്ത്യയിലെ ആദ്യ ഗോള്‍ഡ് എടിഎം പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി സഹകരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts