കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് തമിഴ്നാട് വഴി കെ.എസ്.ആർ.ടി.സിയുടെ പുതിയ സർവീസ് നാളെ മൂതൽ

ബെംഗളൂരു: കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നവർക്കായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും എം.സി റോഡുവഴി- ബെംഗളൂരുവിലേക്ക് സ്കാനിയാ എ.സി സർവ്വീസ് 30-09-2021 മുതൽ ആരംഭിക്കുന്നു.

ദീർഘനാളായി യാത്രക്കാരുടെ ആവശ്യമാണ് ഈ സർവീസ് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് വൈകുന്നേരം 03:05 ന് പുറപ്പെട്ട് കൊട്ടാരക്കര, കോട്ടയം, തൃശൂർ, പാലക്കാട്, സേലം, ഹൊസൂർ വഴി രാവിലെ 07.20ന് ബെംഗളൂരുവിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ബംഗളുരുവിൽ നിന്ന് രാത്രി 07.30ന് ഹൊസ്സൂർ, സേലം, പാലക്കാട്, തൃശൂർ, കോട്ടയം ,കൊട്ടാരക്കര വഴി തിരിച്ചു തിരുവനന്തപ്പുരത്തേക്കും പുറപ്പെടും. ഓൺലൈനായി ടിക്കറ്റുകൾ റിസർവ്വ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ

തിരുവനന്തപുരം – കോട്ടയം – പാലക്കാട് -സേലം-ബെംഗളൂരു

03.05 PM ⬇️ തിരുവനന്തപുരം
06.20 PM ⬇️ കോട്ടയം
09.10 PM ⬇️ തൃശൂർ
10: 35 PM ⬇️ പാലക്കാട്
05:30 AM ⬇️ ഹൊസ്സൂർ
07:20 AM ⬇️ ബാംഗ്ലൂർ

ബാംഗ്ലൂർ – സേലം – പാലക്കാട് -കോട്ടയം- തിരുവനന്തപുരം

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

07.30 PM ⬇️ ബാംഗ്ലൂർ
08.30 PM ⬇️ ഹൊസ്സൂർ
03.30 AM ⬇️ പാലക്കാട്
05.30 AM ⬇️ തൃശൂർ
08:45 AM ⬇️ കോട്ടയം
11.30 AM ⬇️ തിരുവനന്തപുരം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
[masterslider id="10"]

Related posts