മദ്യപിച്ചെത്തിയ യാത്രക്കാരനോട് മോശമായി പെരുമാറി; കെഎസ്ആർടിസി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ ഈശ്വരമംഗലയിൽ മദ്യപിച്ചെത്തിയ യാത്രക്കാരനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കെഎസ്ആർടിസി ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്യുകയും അച്ചടക്ക അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിന്റെ വീഡിയോയിൽ, ബസിലെ വടിയിൽ മുറുകെ പിടിച്ച യാത്രക്കാരനെ കണ്ടക്ടർ ബസിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ കണ്ടക്ടർ അടിക്കുന്നത് കാണാം. യാത്രക്കാരൻ ബസിൽ നിന്ന് പിൻവശത്തെ വാതിലിലൂടെ ഇറങ്ങുമ്പോൾ, കണ്ടക്ടർ അദ്ദേഹത്തെ ചവിട്ടുകായും അതോടെ യാത്രക്കാരൻ നിലത്തുവീണഴുന്നതും തുടർന്ന് യാത്രക്കാരന് ബോധമുണ്ടോ എന്ന് പരിശോധിച്ച ശേഷം കണ്ടക്ടർ ഡ്രൈവറോട് ബസ്…

Read More

അപ്രതീക്ഷിത സന്ദർശനം; കർണാടകയിലെ ആശുപത്രികൾ ശുചിത്വമില്ലായ്മയും ജീവനക്കാരുടെ കുറവും കണ്ടെത്തി ലോകായുക്ത.

covid-doctor hospital

ബെംഗളൂരു : സർക്കാരിന്റെയും ബിബിഎംപിയുടെയും കീഴിലുള്ള ആശുപത്രികളിലേക്കുള്ള ലോകായുക്തയുടെ അപ്രതീക്ഷിത സന്ദർശനം മോശം അറ്റകുറ്റപ്പണികളും കുറഞ്ഞ ശുചിത്വ നിലവാരവും വിഭവങ്ങളുടെ വേണ്ടത്ര വിനിയോഗവും കണ്ടെത്തി. വാണി വിലാസ്, കെസി ജനറൽ, എച്ച് സിദ്ധയ്യ റോഡിലെ റഫറൽ ഹോസ്പിറ്റൽ, ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ, ബാബു ജഗജീവൻ റാം മെമ്മോറിയൽ എന്നിവയുൾപ്പെടെ 21 ആശുപത്രികൾ രണ്ട് ദിവസങ്ങളിലായി സന്ദർശിക്കാൻ ലോകായുക്ത 10 ടീമുകളെ രൂപീകരിച്ചത്. 13 ആശുപത്രികളിൽ എട്ടെണ്ണമെങ്കിലും പ്രതീക്ഷിച്ച ശുചിത്വ നിലവാരം പുലർത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് കണ്ടെത്തലിന്റെ റിപ്പോർട്ട് വെളിപ്പെടുത്തി. ആശുപത്രികളിലെ മാലിന്യ നിർമാർജന സംവിധാനം…

Read More

അവസരങ്ങൾ ഒരുക്കി ഫോൺപേ

ബെംഗളൂരു: ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ . 2022 അവസാനത്തോടെ രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഫോണ്‍പേ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം നിലവിലുള്ള 2,600 ല്‍ നിന്ന് 5,400 ആയി ഉയര്‍ത്തും . ബെംഗളൂരു, പുണെ, മുംബൈ, ദില്ലി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത 12 മാസത്തിനുള്ളില്‍ പുതിയ നിയമനങ്ങള്‍ നടത്താനാണ് ഫോണ്‍ പേയുടെ ലക്ഷ്യം. ഏകദേശം 2,800 ഓളം പുതിയ അവസരങ്ങളാണ് ഇതോടെ ഫോണ്‍ പേ നൽകുന്നത്. എഞ്ചിനീയറിംഗ്, മാര്‍ക്കറ്റിങ്, അനലിറ്റിക്‌സ്, ബിസിനസ്…

Read More

വിമാനത്തിൽ നിന്നും ടാബ്‌ലെറ്റ് മോഷണം; ബെംഗളൂരു വിമാനത്താവള ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിൽ യാത്രക്കാരൻ വെച്ചുമറന്ന ടാബ്‌ലെറ്റ് കംപ്യൂട്ടർ മോഷ്ടിച്ചതിന് വിമാനത്താവള ജീവനക്കാരൻ അറസ്റ്റിൽ. ഫെബ്രുവരി 10 ന് ജയ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഗോ ഫസ്റ്റ് വിമാനത്തിൽ വന്ന ഒരു വിമാന യാത്രക്കാരന്റെതായിരുന്നു ടാബ്ലറ്റ്. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന മുരളി എന്ന ജീവനക്കാരനാണ് അറസ്റ്റിലായത്. സംഭവദിവസം ഫ്ലൈറ്റ് നമ്പർ. ജി8 807 വിമാനം രാവിലെ 6.40ന് ബെംഗളൂരുവിലെത്തിയത്. യാത്രയ്ക്ക് ശേഷം അൽപ്പം കഴിഞ്ഞാണ് വിമാനത്തിൽ തന്റെ ടാബ്‌ലെറ്റ് മറന്നുവെച്ചതായി യാത്രക്കാരന് ഓർക്കുന്നത്. ഉടൻതന്നെ അദ്ദേഹം വിമാനക്കമ്പനിയെ വിവരം അറിയിച്ചു. കൂടാതെ വിമാനയാത്രക്കാരൻ എയർപോർട്ട് പോലീസ്…

Read More

സ്വയം പ്രതിരോധം; ബി.എം.ടി.സി വനിതാ ജീവനക്കാർക്ക് പരിശീലനം

ബെം​ഗളുരു; ബി.എം.ടി.സിയുടെ പുതിയ പദ്ധതി ശ്രദ്ധ നേടുന്നു, വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധത്തിനായുള്ള പരിശീലനമാണ് നൽകി വരുന്നത്. ശാരീരിക ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ വ്യക്തിത്വ വികസന ക്ലാസുകളും ഇവർക്ക് നൽകം. ബിഎംടിസിക്ക് 3000 ത്തോളം വരുന്ന വനിതാ ജീവനക്കാരുണ്ടെന്നാണ് കണക്ക്. കണ്ടക്ടർമാർ , ഓഫീസ് ജീവനക്കാർ, വർക്ക് ഷോപ്പ് ജീവനക്കാർ എന്നിവരെയെല്ലാം പരിശീലനത്തിനായി ഉൾപ്പെടുത്തും. 1 വർഷത്തിനുള്ളിൽ എല്ലാ വനിതാ ജീവനക്കാർക്കും പരിശീലനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

Read More
Click Here to Follow Us