വിമാനത്തിൽ നിന്നും ടാബ്‌ലെറ്റ് മോഷണം; ബെംഗളൂരു വിമാനത്താവള ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിൽ യാത്രക്കാരൻ വെച്ചുമറന്ന ടാബ്‌ലെറ്റ് കംപ്യൂട്ടർ മോഷ്ടിച്ചതിന് വിമാനത്താവള ജീവനക്കാരൻ അറസ്റ്റിൽ. ഫെബ്രുവരി 10 ന് ജയ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഗോ ഫസ്റ്റ് വിമാനത്തിൽ വന്ന ഒരു വിമാന യാത്രക്കാരന്റെതായിരുന്നു ടാബ്ലറ്റ്.

ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന മുരളി എന്ന ജീവനക്കാരനാണ് അറസ്റ്റിലായത്. സംഭവദിവസം ഫ്ലൈറ്റ് നമ്പർ. ജി8 807 വിമാനം രാവിലെ 6.40ന് ബെംഗളൂരുവിലെത്തിയത്. യാത്രയ്ക്ക് ശേഷം അൽപ്പം കഴിഞ്ഞാണ് വിമാനത്തിൽ തന്റെ ടാബ്‌ലെറ്റ് മറന്നുവെച്ചതായി യാത്രക്കാരന് ഓർക്കുന്നത്.

  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി

ഉടൻതന്നെ അദ്ദേഹം വിമാനക്കമ്പനിയെ വിവരം അറിയിച്ചു. കൂടാതെ വിമാനയാത്രക്കാരൻ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു, ഇതിനുപുറമെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് സിഐഎസ്എഫ് എല്ലാ ജീവനക്കാരെയും ഒരേ ദിവസം റാൻഡം ചെക്ക് നടത്തുകയും ടാബ്ലറ്റ് കൈവശം വെച്ച ജീവനക്കാരനെ പിടികൂടുകയും ചെയ്തു. യാത്രക്കാർ പലപ്പോഴും സാധനങ്ങൾ, പ്രത്യേകിച്ച് ഗാഡ്‌ജെറ്റുകൾ, ഫ്ലൈറ്റിനുള്ളിലോ എയർപോർട്ടിലോ ഉപേക്ഷിക്കാറുണ്ടെന്നും അങ്ങനെ ഏതെങ്കിലും യാത്രക്കാരുടെ സാധനങ്ങൾ കണ്ടാൽ എയർലൈനിനെ അറിയിക്കേണ്ടത് ഏതൊരു ജീവനക്കാരന്റെയും കടമയാണെന്നും അവർ അത് ലോസ്റ്റ് ആൻഡ് ഫൗണ്ടിൽ നിക്ഷേപിക്കേണ്ടതുണ്ടെന്നും സിഐഎസ്എഫ് അധികൃതർ പറഞ്ഞു

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

സാംസംഗ് ടാബ്‌ലെറ്റിന് ഏകദേശം 15,000 രൂപ വിലമതിക്കുമെന്നും പ്രതിക്കെതിരെ ഐപിസി 380 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും എയർപോർട്ട് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ടാബ്‌ലെറ്റ് കണ്ടെടുത്ത വിവരം വിമാനക്കമ്പനി യാത്രക്കാരനെ അറിയിക്കുകയും അദ്ദേഹം അത് പോലീസ് സ്റ്റേഷനിൽ നിന്ന് ശേഖരിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts