ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്

ബെംഗളൂരു: വാരാന്ത്യത്തിന്റെ തുടക്കത്തിൽ സിലിക്കൺ സിറ്റിയെ പിടിച്ചുലച്ച് കനത്ത മഴ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നഗരത്തിൽ രൂപപ്പെട്ട മേഘാവൃതമായ കാലാവസ്ഥയ്ക്ക് പിന്നാലെയാണ് വൈകുന്നേരത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പേമാരി പെയ്തിറങ്ങിയത്.

മുൻകൂട്ടി പ്രവചിക്കാനാകാത്ത വിധം പെയ്ത കനത്ത മഴയിൽ നഗരത്തിലെ പ്രധാന റോഡുകളെല്ലാം നിമിഷങ്ങൾക്കകം വെള്ളത്തിനടിയിലായി. ഇതേത്തുടർന്ന് ഓഫീസുകളിൽ നിന്നും ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാനിറങ്ങിയ ഐ.ടി ജീവനക്കാരുൾപ്പെടെയുള്ള പൊതുജനങ്ങൾ മണിക്കൂറുകളോളമാണ് റോഡിൽ കുടുങ്ങിയത്. നഗര ഹൃദയത്തിലെ പ്രധാന കവലകളിലെല്ലാം വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

റോഡുകളിൽ വെള്ളം ഉയർന്നതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി നഗരത്തിലെ പ്രധാന അണ്ടർപാസുകളിലൂടെയുള്ള ഗതാഗതം അധികൃതർ പൂർണ്ണമായി നിയന്ത്രിക്കുകയോ അടച്ചിടുകയോ ചെയ്തിട്ടുണ്ട്. ഭൂഗർഭ പാതകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് ട്രാഫിക് പോലീസിന്റെ ഈ അടിയന്തര ഇടപെടൽ.

റോഡുകളിലെ വെള്ളക്കെട്ട് കാരണം ഇരുചക്ര വാഹനയാത്രക്കാരാണ് ഏറ്റവും കൂടുതൽ ദുരിതത്തിലായത്. നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങൾ പലയിടത്തും കരകവിഞ്ഞൊഴുകിയതും പ്രതിസന്ധി രൂക്ഷമാക്കി. വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നഗരസഭാ അധികൃതരും പോലീസും നിർദ്ദേശം നൽകിയിട്ടുണ്ട്.

  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts