ഇലക്ട്രോണിക് സിറ്റിക്ക്‌ സമീപം ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലുണ്ടായ ബൈക്കപകടത്തിൽ യാത്രക്കാരനായ തിരൂർ സ്വദേശി മരിച്ചു. തിരൂർ ബി.പി അങ്ങാടി പൈങ്ങോട്ടിൽ അബ്ദുൽ സലാമിന്റെയും നസീറയുടെയും മകനായ മുഹമ്മദ് മുസമ്മിലാണ് (23) മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 നായിരുന്നു അപകടം. മുസമ്മിൽ സഞ്ചരിച്ച ബൈക്ക് റോഡിൽ മറിയുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു മുസമ്മിൽ. സഹോദരി: മുബഷിറ.

Read More

പരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കൽ; സൈക്കിൾ ഷെയറിംങ് സംവിധാനമെത്തി

ബെം​ഗളുരു: പരിസ്ഥിതി സൗഹൃദ യാത്ര മുൻനിർത്തി സൈക്കിൾ ഷെയറിംങെത്തി. ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പിന്റെ നേതൃത്വത്തിലാണ് യുലുബൈക്സിന്റെ 200 സൈക്കിളുകൾ 20 പോയിന്റിൽ ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോ​ഗിക്കാം.

Read More