കർണ്ണാടകയിൽ എണ്ണ സംഭരണത്തിന് ഒരുങ്ങി യുഎഇ

യുഎഇയുടെ ദേശീയ കമ്പനിയായ അഡ്നോക് ഇന്ത്യയിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള ധാരണാ പത്രത്തിൽ ഒപ്പു വച്ചു. കർണ്ണാടകയിലെ പാഡൂരിലുള്ള ഭൂ​ഗർഭ സംഭരണ കേന്ദ്രത്തിൽ 25 ലക്ഷം ടണ്ണോ അല്ലെങ്കിൽ 1.75 കോടി ബാരലോ എണ്ണ സംഭരിക്കാനുള്ള കരാറാണ് ധാരണയായിരിക്കുന്നത്. മം​ഗലാപുരത്തെ എണ്ണ സംഭരണത്തിന് പുറമേയാണ് പാഡൂരിലും എണ്ണ സംഭരിക്കാനുള്ള തീരുമാനം.

Read More

എച്ച് 1എൻ1 ബാധിതരുടെ എണ്ണം ബെം​ഗളുരുവിൽ ക്രമാതീതമായി വർധിക്കുന്നു

ബെം​ഗളുരു: എച്ച് 1എൻ1 ബാധിതരുടെ എണ്ണം ബെം​ഗളുരുവിൽ ക്രമാതീതമായി ഉയരുകയാണ് . 37% വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ 20ലെ കണക്കനുസരിച്ച് 652 പേർകാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ 30 ആയപ്പോഴേക്കും ഇത് 895 ആയി. പനി ബാധിതരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും പനിയുടെ തീവ്രത കുറയുന്നുണ്ടെന്നു ആരോ​ഗ്യ വകുപ്പ് സ്ഥരീകരിച്ചു.

Read More

കന്നഡ ഇല്ലെങ്കിൽ ഇനി മുതൽ കനത്ത നടപടി

ബെംഗളുരു: കന്നഡ വികസന അതോറിറ്റി കന്നഡ പഠിപ്പിക്കാൻ തയ്യാറാകാത്ത സ്കൂളുകൾക്ക് താക്കീത് നൽകി. ഒരു മാസത്തിനുള്ളിൽ പാഠ്യ പദ്ധതിയിൽ കന്നഡ ഉൾപ്പെടുത്തണമെന്നും കെഡിഎ ചെയർമാൻ എസ് ജി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. നിലവിൽ അനവധി സ്കൂളുകൾ കന്നഡ രണ്ടാം ഭാഷയായി പഠിപ്പിക്കുവാൻ തയ്യാറാകുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്.

Read More

വൈദ്യുതി മുടക്കം ഇനി മൊബൈലിൽ അറിയാം, എസ്എംഎസ് മുഖേന ഉപഭോക്താക്കളെ ബെസ്കോം മുൻകൂട്ടി അറിയിക്കും

ബെം​ഗളുരു: ഇനി മുതൽ വൈദ്യുതി മുടക്കം മുൻപേ അറിയാം. വൈദ്യുതി മുടക്കം ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ മുൻകൂട്ടി അറിയിക്കുന്ന സോഫ്റ്റ് വെയർ വികസിപ്പിച്ച് ബെസ്കോം. ഒരു സബ് ഡിവിഷന് കീഴിലാണ് പദ്ധതി നിലവിൽ വരുക. വിജയകരമായാൽ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. വൈദ്യുതി മുടക്കം വരാൻ പോകുന്ന സ്ഥലങ്ങൾ, സമയം, കാരണം, വൈദ്യുതി പുനസ്ഥാപിക്കുന്ന സമയം തുടങ്ങിയവ മുൻ കൂട്ടി അറിയിക്കും. വൈദ്യുതി ബിൽ നൽകാൻ എത്തുന്നവരോട് ബെസ്കോം മൊബൈൽ നമ്പർ ചോദിച്ച് വാങ്ങുകയാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. പൊടുന്നനെ വൈദ്യുതി മുടങ്ങുന്നത് മൂലം ഉണ്ടാകുന്ന പ്രയാസങ്ങളെ മറികടക്കാൻ…

Read More

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ ഘാതകനെന്ന് സംശയിക്കപ്പെടുന്നയാള്‍ സൗദിയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ജിദ്ദ: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ട ദിവസം തുര്‍ക്കിയിലെത്തിയ പതിനഞ്ചംഗ സൗദി സംഘത്തിലെ ഒരംഗം റിയാദില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. സൗദി റോയല്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ മഷാല്‍ സാദ് അല്‍ ബുസ്താനി (31) യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 2ന് രണ്ട് പ്രൈവറ്റ് ജെറ്റുകളിലായി റിയാദില്‍ നിന്നും തുര്‍ക്കിയിലെത്തിയ സൗദി സംഘത്തില്‍ മഷാലും ഉണ്ടായിരുന്നു. ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരാണ് ഈ പതിനഞ്ച് പേര്‍. സംഭവത്തിൽ മഷാലിന്റെ അപകടമരണത്തെ കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. മറ്റൊരു സുപ്രധാന വിവരം കൂടി…

Read More

2020കളില്‍ ചൈനയ്ക്ക് വെളിച്ചമേകാനെത്തും കൃത്രിമ ചന്ദ്രന്‍

ബീജിങ്:  ചൈനീസ് നിരത്തുകളില്‍ രാത്രി വെളിച്ചം പകരാന്‍ കൃത്രിമ ചന്ദ്രന്‍ എത്തുമെന്ന് ചൈനീസ് ശാസ്ത്രലോകം വ്യക്തമാക്കി. 10-80 കിലോമീറ്റര്‍ ദൂരത്തില്‍ വെളിച്ചം അനായാസം പകരാന്‍ കഴിവുള്ള ചന്ദ്രന്റെ വരവ് വര്‍ഷങ്ങളായുള്ള കണ്ടുപിടിത്തത്തിന്റെ ഫലമാണെന്നും ശാസ്ത്രലോകം അറിയിച്ചു. കൂടാതെ ഭൂമിക്ക് മുകളില്‍ കണ്ണാടിച്ചില്ലുകൊണ്ടുള്ള ഒരു നെക്ലെസ് തൂക്കിയതിനു സമാനമുള്ള സൗന്ദര്യമാണ് ഈ കാഴ്ച നല്‍കുകയെന്ന് ഈ ഐഡിയയെ ഫ്രെഞ്ച് കലാകാരന്‍ വിശേഷിപ്പിച്ചതായി ഇതിന്റെ ഉപജ്ഞാതാവ് വൂ ഷുങ്‌ഫെങ് പറഞ്ഞു. ഇല്യൂമിനേഷന്‍ സാറ്റ്‌ലൈറ്റ് വഴിയാകും ഇത് സാധ്യമാകുക.

Read More

മീ ടൂ പരാതികൾക്ക് 20 വർഷ കാലാവധിയൊന്നും പാടില്ല; എം.മുകുന്ദൻ

കോഴിക്കോട്: മീ ടൂ പരാതികൾക്ക് 20 വർഷമൊന്നും കാലാവധി പാടില്ലെന്നും മൂന്നാഴ്ചയ്ക്കുള്ളിൽ ഉയരാത്ത പരാതികൾ തള്ളിക്കളയണമെന്നും എഴുത്തുകാരൻ എം.മുകുന്ദൻ. ഇതിനായി നിയമമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.എ.ഷഹനാസിന്റെ കലിഡോസ്‌കോപ്പ് എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

Read More

ബാം​ഗ്ലൂരിൽ ബൈക്ക് ടാക്സിക്ക് അനുമതി നൽകും

ബെംഗളുരു: രൂക്ഷമായ ​ഗതാ​ഗത കുരുക്കിൽ നിന്നും രക്ഷപ്പെടാൻ ബാം​ഗ്ലൂരിൽ ബൈക്ക് ടാക്സിക്ക് അനുമതി നൽകാനൊരുങ്ങി സർക്കാർ. ബൈക്ക് ടാക്സികൾ നിരത്തിലിറക്കുന്നതുമായി ബന്ധപ്പട്ടുള്ള നിയമവശങ്ങളെക്കുറിച്ച് ചർച്ച നടത്തിയ സമിതി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ബൈക്ക് ടാക്സികൾ രൂക്ഷമായ ​ഗതാ​ഗതകുരുക്കിൽ സമയബന്ധിതമായ യാത്രൊരുക്കുമെങ്കിലും ഇവ സൃഷ്ടിക്കാവുന്ന സുരക്ഷയില്ലായ്മ ചൂണ്ടിക്കാട്ടി ​ഗതാ​ഗത വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. ബാം​ഗ്ലൂരിലെ വാഹനപെരുപ്പം ഏകദേശം 7 ലക്ഷം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം എടുത്തത്.

Read More

അ​ഗ്രഹാരപെരുമയിൽ ബൊമ്മക്കുലു; നവരാത്രിയെ വരവേൽക്കാനൊരുങ്ങി ബ്രാഹ്മണസമൂഹം

വൈക്കം: ബ്രാഹ്മണഭവനങ്ങളിൽ നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുക്കി പൂജകൾ ആരംഭിച്ചു . ഒൻപത് തട്ടുകളിലായി ബൊമ്മക്കൊലു മനോഹരമായി അലങ്കരിച്ചുെവച്ച് മൂന്നുനേരവും മുടങ്ങാതെ പൂജകൾ നടത്തും. പഞ്ചഭൂതങ്ങൾ ചേർത്താണ് ബൊമ്മക്കുലു തയ്യാറാക്കുന്നത്. ഗണപതി, കൃഷ്ണൻ, സരസ്വതി തുടങ്ങിയ ഈശ്വരരൂപങ്ങളും ഫലങ്ങളും വിവിധയിനം രൂപങ്ങളും വാദ്യോപകരണങ്ങളും  ചേർത്താണ് ബൊമ്മക്കൊലു തയ്യാറാക്കുന്നത്. മൂന്ന് നേരവും പൂജയും വിളക്കുവയ്പും നിവേദ്യവും ആചാരമാണ്. മണ്ണ് ജലത്തിൽ കുഴച്ച് അ​ഗ്നിയിൽ വേവിച്ച് ഉണങ്ങിയെടുക്കുമ്പോൾ പഞ്ചഭൂത സങ്കൽപ്പമാകും.

Read More

നല്ലനേരം നോക്കി ഡ്രൈവർ; ബസ് വൈകിയത് ഒന്നേകാൽ മണിക്കൂർ

ബെം​ഗളുരു: ബിഎംടിസി ഡ്രൈവർ കാരണം ബസ് വൈകിയത് ഒന്നേകാൽ മണിക്കൂർ. ബിഎംടിസി 33 ആം ഡിപ്പോയിലെ ഡ്രൈവറാണ് വിചിത്ര വാദവുമായി രം​ഗത്തത്തിയത്. രാവിലെ 06.15നുള്ള ബസ് ഏറെ നേരം വൈകി 07.35 നാണ് ഡ്രൈവർ യോ​ഗേഷ് എടുത്തത്. സംഭവം അറിഞ്ഞ അധികൃതർ 30 ദിവസത്തിനകം വിശദീകരണം എഴുതി നൽകാൻ പറഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വാദവുമായി യോ​ഗേഷ് രം​ഗത്തെത്തിയത്. രാവിലെ 06.15 നു ബസ് എടുത്താൽ അപകടമുണ്ടാകുമെന്നും 15 പേരോളം മരണപ്പെടാനും സാധ്യതയുണ്ടെന്നും ജ്യോതിഷി ഉപദേശിച്ചതിനാലാണ് താൻബസ് ഒാടിക്കാൻ വൈകിയതെന്ന് യോ​ഗേഷ് അഭിപ്രായപ്പെട്ടു. താൻ മാത്രമല്ല മുഖ്യമന്ത്രി…

Read More
Click Here to Follow Us