പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ ഘാതകനെന്ന് സംശയിക്കപ്പെടുന്നയാള്‍ സൗദിയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ജിദ്ദ: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ട ദിവസം തുര്‍ക്കിയിലെത്തിയ പതിനഞ്ചംഗ സൗദി സംഘത്തിലെ ഒരംഗം റിയാദില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. സൗദി റോയല്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ മഷാല്‍ സാദ് അല്‍ ബുസ്താനി (31) യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 2ന് രണ്ട് പ്രൈവറ്റ് ജെറ്റുകളിലായി റിയാദില്‍ നിന്നും തുര്‍ക്കിയിലെത്തിയ സൗദി സംഘത്തില്‍ മഷാലും ഉണ്ടായിരുന്നു. ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരാണ് ഈ പതിനഞ്ച് പേര്‍. സംഭവത്തിൽ മഷാലിന്റെ അപകടമരണത്തെ കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. മറ്റൊരു സുപ്രധാന വിവരം കൂടി…

Read More
Click Here to Follow Us