ബെംഗളുരു: രൂക്ഷമായ ഗതാഗത കുരുക്കിൽ നിന്നും രക്ഷപ്പെടാൻ ബാംഗ്ലൂരിൽ ബൈക്ക് ടാക്സിക്ക് അനുമതി നൽകാനൊരുങ്ങി സർക്കാർ. ബൈക്ക് ടാക്സികൾ നിരത്തിലിറക്കുന്നതുമായി ബന്ധപ്പട്ടുള്ള നിയമവശങ്ങളെക്കുറിച്ച് ചർച്ച നടത്തിയ സമിതി ഒരുമാസത്തിനകം റിപ്പോർട്ട്
സമർപ്പിക്കും.
ബൈക്ക് ടാക്സികൾ രൂക്ഷമായ ഗതാഗതകുരുക്കിൽ സമയബന്ധിതമായ യാത്രൊരുക്കുമെങ്കിലും ഇവ സൃഷ്ടിക്കാവുന്ന സുരക്ഷയില്ലായ്മ ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് അനുമതി നിഷേധിച്ചിരുന്നു.
ബാംഗ്ലൂരിലെ വാഹനപെരുപ്പം ഏകദേശം 7 ലക്ഷം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം എടുത്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.