അ​ഗ്രഹാരപെരുമയിൽ ബൊമ്മക്കുലു; നവരാത്രിയെ വരവേൽക്കാനൊരുങ്ങി ബ്രാഹ്മണസമൂഹം

വൈക്കം: ബ്രാഹ്മണഭവനങ്ങളിൽ നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുക്കി പൂജകൾ ആരംഭിച്ചു . ഒൻപത് തട്ടുകളിലായി ബൊമ്മക്കൊലു മനോഹരമായി അലങ്കരിച്ചുെവച്ച് മൂന്നുനേരവും മുടങ്ങാതെ പൂജകൾ നടത്തും. പഞ്ചഭൂതങ്ങൾ ചേർത്താണ് ബൊമ്മക്കുലു തയ്യാറാക്കുന്നത്. ഗണപതി, കൃഷ്ണൻ, സരസ്വതി തുടങ്ങിയ ഈശ്വരരൂപങ്ങളും ഫലങ്ങളും വിവിധയിനം രൂപങ്ങളും വാദ്യോപകരണങ്ങളും  ചേർത്താണ് ബൊമ്മക്കൊലു തയ്യാറാക്കുന്നത്. മൂന്ന് നേരവും പൂജയും വിളക്കുവയ്പും നിവേദ്യവും ആചാരമാണ്. മണ്ണ് ജലത്തിൽ കുഴച്ച് അ​ഗ്നിയിൽ വേവിച്ച് ഉണങ്ങിയെടുക്കുമ്പോൾ പഞ്ചഭൂത സങ്കൽപ്പമാകും.

Read More
Click Here to Follow Us