ടാറ്റൂ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ

കൊച്ചി : ടാറ്റൂ ചെയ്യാൻ വന്ന യുവതികളെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് കൊച്ചി ചേരാനെല്ലൂരിലെ ഇൻക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ പി എസ് സുജീഷിനെ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. 7 ഓളം യുവതികൾ നൽകിയ പരാതിയെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഇന്നലെയാണ് ഇയാൾ പോലീസ് പിടിയിലായത്. പോലീസ് ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സ്റ്റുഡിയോയിൽ നിന്നും സി.സി.ടി.വി. യുടെ ഡി.വി.ആര്‍., കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. സ്റ്റുഡിയോയിലെ ജീവനക്കാരെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Read More

കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ബെംഗളൂരു മലയാളിയും

കൊച്ചി : ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഒരു യുവതി കൂടി പരാതി നല്‍കി. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളിയാണ് പരാതിക്കാരി. കൊച്ചി ഇൻക്ഫ്രക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷ് എന്നയാൾക്ക് എതിരെയാണ് പരാതി. ഇതടക്കം ഏഴു യുവതികളാണ് ഇയാൾക്ക് എതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്. കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് ഇമെയില്‍ വഴിയാണ് ബെംഗളൂരുവിൽ നിന്നും യുവതി പരാതി നല്‍കിയത്. ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവ ആരോപിച്ചാണ് പരാതി നൽകിയിട്ടുള്ളത്. ആരോപണ വിധേയനായ ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സൂജീഷ് ഒളിവിലാണ്.…

Read More

നടൻ അർജുന്റെ പരാതിയിൽ പോലീസെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ശ്രുതി ഹരിഹരൻ രം​ഗത്ത്

ബെം​ഗളുരു: മീടൂ വിവാദത്തിൽ കുടുങ്ങിയ അർജുൻ തനിക്കെതിരെ നൽകിയ കേസ് റദ്ദാക്കണമെന്ന് ശ്രുതി ഹരിഹരൻ ആവശ്യപ്പെട്ടു. ഒക്ടോബർ 25 ന് നടിക്കെതിരെ അർജുൻ ബെം​ഗളുരുവിലെ സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്.

Read More

മീടൂ വിവാദം: നടൻ ആർജുനെ ചോദ്യം ചെയ്തു

ബെം​ഗളുരു; മീടൂ വിവാദത്തിൽ കുരുങ്ങിയ അർജുനെ ചോദ്യം ചെയ്തു. നടി ശ്രുതി ഹരിഹരന്റെ പരാതിയെ തുടർന്നാണ് നടപടി. ‌‌‌‌ അർജുനെ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഷൻ പരിസരത്ത് കൂടിയത്. ഇവരെ പിരിച്ച് വിടാനുള്ള ശ്രമം അവസാനം വാക്കേറ്റത്തിനു വഴിയൊരുക്കി.

Read More

മീ ടൂ പരാതികൾക്ക് 20 വർഷ കാലാവധിയൊന്നും പാടില്ല; എം.മുകുന്ദൻ

കോഴിക്കോട്: മീ ടൂ പരാതികൾക്ക് 20 വർഷമൊന്നും കാലാവധി പാടില്ലെന്നും മൂന്നാഴ്ചയ്ക്കുള്ളിൽ ഉയരാത്ത പരാതികൾ തള്ളിക്കളയണമെന്നും എഴുത്തുകാരൻ എം.മുകുന്ദൻ. ഇതിനായി നിയമമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.എ.ഷഹനാസിന്റെ കലിഡോസ്‌കോപ്പ് എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

Read More
Click Here to Follow Us