ബെംഗളൂരു : കേന്ദ്ര സർക്കാറിൻ്റെ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് അസുഖം വന്ന് മരിച്ച 8 പേരുടെ മൃതദേഹങ്ങൾ ഒരേ കുഴിയിൽ അടക്കം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
കർണാടകയിലെ ബെളളാരിയിലാണ് സംഭവം എന്നാണ് ആദ്യ വിവരങ്ങൾ.
കോവിഡ് പേഴ്സണൽ പൊട്ടക്റ്റീവ് വസ്ത്രങ്ങൾ അണിഞ്ഞെത്തിയ ചിലർ ഒരു വാഹനത്തിൽ 8 മൃതദേഹങ്ങൾ കൊണ്ടുവരുന്നതും പിന്നീട് അത് ഒരു കുഴിയിലേക്ക് ഇടുന്നതും ,ജെ.സി.ബി.ഉപയോഗിച്ച് മണ്ണ് ഇട്ട് മൂടുന്നതായും ആണ് വീഡിയോയിൽ ഉള്ളത്.
വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ എസ്.എസ്.നകുൽ അറിയിച്ചു.
മൃതദേഹം സംസ്കരിക്കേണ്ട കേന്ദ്ര മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്, പ്രചരിക്കപ്പെട്ട വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, അസിസ്റ്റൻറ് ജില്ലാ കളക്ടർ നോഡൻ ഓഫീസറായി അന്വേഷണം നടത്തുമെന്നും കളക്ടർ അറിയിച്ചു.
കർണാടക ആരോഗ്യമന്ത്രിയുടെ മണ്ഡലം നിലനിൽക്കുന്നത് ബെളളാരി ജില്ലയിൽ ആണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Is there any dignity in death?! These are shocking scenes of dead bodies being disposed off at Bellary. This is where the Karnataka Health Minister @sriramulubjp hails from!! pic.twitter.com/Xhn4awQH4Y
— Brijesh Kalappa (@brijeshkalappa) June 30, 2020