തടാകത്തിൽ മലിനജലം എത്തുന്നത് തടയാത്തത് ക്രിമിനൽ കുറ്റം;സർക്കാരിന് പത്തുലക്ഷം രൂപ പിഴചുമത്തി ഹരിത ട്രിബ്യൂണൽ.

ബെം​ഗളുരു: തടാക മലിനീകരണത്തിൽ വൻ തുക പിഴ ഈ‌ടാക്കി അധികൃതർ, ബൊമ്മസാന്ദ്ര കിതിഗനഹള്ളി തടാകത്തിലെ മലിനീകരണം തടയുന്നതിൽ വീഴ്ച വരുത്തിയതിന് സർക്കാരിന് പത്തു ലക്ഷംരൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ രം​ഗത്ത്.

ബെം​ഗളുരു ബൊമ്മസാന്ദ്ര മുനിസിപ്പൽ കൗൺസിലിന് അഞ്ചുലക്ഷം രൂപയും ചെയർപേഴ്‌സൺ ജസ്റ്റിസ് ആദർശ്കുമാർ ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന ബെഞ്ച് പിഴ ഈടാക്കിയിട്ടുണ്ട്, കൂടാതെ തടാകത്തിലെ മലിനീകരണത്തിനെതിരേ പ്രദേശവാസികൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ട്രിബ്യൂണൽ. പിഴത്തുക ഒരു മാസത്തിനുള്ളിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ നിയന്ത്രണ ബോർഡിൽ അടയ്ക്കണമെന്നും ഈ തുക പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

സ്ഥിരമായി തടാകത്തിലേക്കു മലിനജലം എത്തുന്നത് അധികൃതർക്ക് തടയാൻ കഴിയാത്തത് ക്രിമിനൽ കുറ്റമാണെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തേത് ഇടക്കാല പിഴയാണെന്നും സർക്കാരിന്റെയും ബൊമ്മസാന്ദ്ര മുനിസിപ്പൽ കൗൺസിലിന്റെയും വാദം കേട്ടശേഷം അന്തിമപിഴതുക നിശ്ചയിക്കുമെന്നും ജസ്റ്റിസ് ആദർശ് കുമാർ പറഞ്ഞു. മലിനജലം ജലാശയങ്ങളിലേക്ക് പുറന്തള്ളുന്നത് തടയേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ട്രിബ്യൂണൽ പരാമർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
[masterslider id="10"]

Related posts