സൊമാറ്റോ ജീവനക്കാരുടെ കുട്ടികൾ ഇനി സൊമാറ്റോയുടെ ചിലവിൽ പഠിക്കും 

മുംബൈ: ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍.

കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 90 മില്യണ്‍ ഡോളര്‍ ഏകദേശം 700 കോടി രൂപയാണ് പ്രഖ്യാപിച്ചത്. നിക്ഷേപകരില്‍ നിന്നും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും തനിക്ക് ലഭിച്ച എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷനുകളില്‍ നിന്നുള്ള എല്ലാ വരുമാനവും സൊമാറ്റോ ഫ്യൂച്ചര്‍ ഫൗണ്ടേഷന് സംഭാവന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ

പ്രതിവര്‍ഷം 50,000 രൂപ വരെയാണ് സൊമാറ്റോ ഡെലിവറി പാര്‍ട്ണറുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നത്. 10 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഡെലിവറി പാര്‍ട്ണറുടെ കുട്ടികള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനായി പ്രത്യേകമായി തുക നീക്കിവയ്ക്കും.

പെണ്‍കുട്ടികള്‍ പന്ത്രണ്ടാം ക്ലാസും ബിരുദവും പൂര്‍ത്തിയാകുമ്പോള്‍ സമ്മാനമായി പ്രൈസ് മണി നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസത്തെ ശരാശരി ഓഹരി വില അനുസരിച്ച്‌ ഏകദേശം 700 കോടി രൂപ ഓഹരികളാണ് ദീപീന്ദറിന്റെ ഇഎസ്‌ഒപികള്‍. സൊമാറ്റോ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ എല്ലാ സൊമാറ്റോ ഡെലിവറി പാര്‍ട്ണര്‍മാരുടെയും രണ്ട് കുട്ടികളുടെ വരെയുള്ള വിദ്യാഭ്യാസം നടത്താന്‍ കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
[masterslider id="10"]

Related posts