അഖിലിന്റെയും സുചിത്രയുടെയും പോക്ക് പ്രണയത്തിലേക്കോ, ബിഗ് ബോസിൽ വീണ്ടും ട്വിസ്റ്റ്‌ 

അനുദിനം പ്രേക്ഷകരെ ആവേശഭരിതമാക്കി ബിഗ് ബോസ് ഷോ മൂന്നേറുകയാണ്. ടാസ്‌കുകളും മികച്ച പ്രകടനങ്ങളുമായി ഓരോ മത്സരാര്‍ത്ഥികളും ഷോയിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ സീസണില്‍ ഹരം കൊള്ളിക്കാന്‍ ഒരു പ്രണയമില്ലെന്ന വിഷമം എല്ലാ പ്രേക്ഷകരിലും ഉണ്ടായിരുന്നു. ഹൗസിലെ ദില്‍ഷ- റോബിന്‍ പ്രണയം ഇപ്പോള്‍ ഏകദേശം പിരിയുന്ന സ്റ്റേജിലാണ്. റോബിന്റെ പ്രണയം ഒരു ഗെയിം സ്ട്രാറ്റജി മാത്രമാണെന്ന വാദം പ്രേക്ഷകര്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. ഇത് ദില്‍ഷയ്ക്കും മനസിലായി തുടങ്ങി.

എന്നാല്‍ ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലെ പ്രണയ ഗോസിപ്പ് കഥകളില്‍ ഇടം നേടുന്നത് സുചിത്രയും അഖിലുമാണ്. കഴിഞ്ഞ എപ്പിസോഡുകളില്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് സംസാരങ്ങള്‍ നടക്കുന്നത്. ബിഗ് ബോസ് ഷോ ആരംഭിച്ചത് മുതല്‍ സുചിത്രയുമായി ഏറ്റവും അടുപ്പം കാത്ത് സൂക്ഷിച്ച വ്യക്തിയായിരുന്നു അഖില്‍.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

വന്നപ്പോള്‍ മുതല്‍ സുചിത്രയോട് അടുപ്പം തോന്നിയതിനെ കുറിച്ച് അഖില്‍ തുറന്ന് പറഞ്ഞിരുന്നു. ആദ്യം വന്നപ്പോള്‍ സുചിത്ര ചേച്ചി എന്നാണ് അഖില്‍ വിളിച്ചതെങ്കില്‍ ഇപ്പോള്‍ അത് സുചിത്രയായി. ഇപ്പോള്‍ ബിഗ് ബോസ് ഗാര്‍ഡന്‍ ഏരിയയിലും കിടപ്പ് മുറിയിലും സുചിത്ര- സൂരജ്- അഖില്‍ കോംപോയാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ അത് കുറച്ച് കൂടുതലായിരുന്നു.

കഴിഞ്ഞ ആഴ്ചത്തെ ടാസ്‌കിനിടെ നടന്ന സംഭവം ബിഗ് ബോസ് ആരാധകരെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ വീക്ക്‌ലി ടാസ്‌കിനിടെയില്‍ സൂരജ് സുചിത്രയുടെ മുഖം മറിഞ്ഞ നിന്നപ്പോള്‍ അഖില്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്നത് ലൈവ് വീഡിയോയില്‍ കാണാമായിരുന്നു. അതിനിടെ അഖിലിനെ നോക്കി സൂരജിന് സുചിത്ര ഉമ്മ കൊടുത്തതും അതിന് അഖില്‍ നല്‍കിയ എക്‌സപ്രഷനും മറ്റ് മത്സരാര്‍ത്ഥികളെ ഞെട്ടിച്ചിരുന്നു.

  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം

അഖിലിന്റെയും സുചിത്രയുടെയും ബന്ധം എന്താണെന്ന തരത്തില്‍ മറ്റ് മത്സരാര്‍ത്ഥികള്‍ ഷോ യിൽ സംസാരിക്കാൻ തുടങ്ങി. ഇക്കാര്യം അറിഞ്ഞതോടെ അഖിലും സുചിത്രയും ആ ബന്ധം കൂടുതല്‍ കണ്ടന്റ് ആയിക്കോട്ടെ എന്ന ഭാവത്തില്‍, മുന്‍പത്തേതിലും അധിക നേരം ഒരുമിച്ചിരുന്ന് സംസാരിക്കാനനും തുടങ്ങി. റോണ്‍സണ്‍, ലക്ഷ്മിപ്രിയ, ജാസ്മിന്‍ എന്നിവര്‍ എല്ലാം സംശയം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ എപ്പിസോഡില്‍ ഇന്നത്തെ എപ്പിസോഡില്‍ അഖിലിന്റെ ഒരു ദുശ്ശീലം മാറ്റാനുള്ള സുചിത്രയുടെ കഠിന പരിശ്രമങ്ങളാണ് കണ്ടത്. ആ ദുശ്ശീലം മാറ്റിയില്ല എങ്കില്‍ തന്നോട് മിണ്ടില്ല എന്നാണ് സുചിത്ര പറഞ്ഞത്. ഇക്കാര്യത്തെ കുറിച്ച് സ്നേഹത്തോടെയും ശാസനയോടെയും സുചിത്ര അഖിലിനോട് സംസാരിക്കുന്നത് തന്നെയാണ് ഇന്നത്തെ എപ്പിസോഡിലെ ഭൂരിഭാഗം രംഗങ്ങളും. ഇതോടെ ബിഗ് ബോസില്‍ പുതിയ പ്രണയം മൊട്ടിട്ടോ എന്ന സംശയമാണ് ആരാധകര്‍ക്കുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us