ബിബിഎംപിയുടെ കീഴിൽ ഓരോ സിറ്റി സോണിനും മന്ത്രിയുടെ നേതൃത്വത്തിൽ പുതിയ ടാസ്‌ക് ഫോഴ്‌സ്

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി)യുടെ കീഴിൽ വരുന്ന എട്ട് സോണുകളിൽ ഓരോന്നിനും സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ നേതൃത്വത്തിൽ പുതിയ ടാസ്‌ക് ഫോഴ്‌സ് ഉണ്ടായിരിക്കും. വികസന പ്രവർത്തനങ്ങൾ, വെള്ളപ്പൊക്ക സമയത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കാനാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നത്.

 

തുടർച്ചയായ മൂന്നാം ദിവസമായ വെള്ളിയാഴ്ച നഗരത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം അറിയിച്ചത്. ഒരു മന്ത്രിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സിൽ പ്രാദേശിക എംഎൽഎമാർ, എംപിമാർ, എംഎൽസിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരാണുള്ളത്. ഇതു സംബന്ധിച്ച ഉത്തരവുകൾ ഇന്ന് പുറപ്പെടുവിക്കുമെന്നും ബൊമ്മൈ പറഞ്ഞു.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

42 കോടി രൂപ ചെലവിൽ ഹൊറമാവിന് സമീപം റെയിൽവേ പാലത്തിന് താഴെയുള്ള ഓട വീതികൂട്ടി നിർമിക്കുമെന്നും ബൊമ്മൈ വാഗ്ദാനം ചെയ്തു. ഇടുങ്ങിയ അഴുക്കുചാലിൽ പല റെസിഡൻഷ്യൽ ലേഔട്ടുകളും വെള്ളത്തിനടിയിലായി. ഓട വീതികൂട്ടുന്നത് മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ സഹായിക്കും. അതിനായുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും അടുത്ത ഫെബ്രുവരിയിൽ പണി പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts