തിയറ്റർ വെടിവയ്പ് കേസിലെ അക്രമി അറസ്റ്റിൽ

ബെംഗളൂരു∙ ഒരു മാസത്തിനു ശേഷം ഹാവേരി ഷിഗ്ഗാവിലെ രാജശ്രീ തിയറ്ററിൽ കെജിഎഫ്–2 പ്രദർശനത്തിനിടെ വെടിയുതിർത്ത അക്രമിയെ അറസ്റ്റ് ചെയ്തു.

ഏപ്രിൽ 19ന് രാത്രി നടന്ന വെടിവയ്പിൽ പരുക്കേറ്റ വസന്തകുമാർ ശിവപ്പൂര് (28) ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഉത്തര കന്നഡ ജില്ലയിലെ മുണ്ടുഗോഡിൽ നിന്ന് മല്ലിക് പാട്ടീൽ എന്ന മഞ്ജുനാഥിനെയാണ് ഹാവേരി പൊലീസ് അറസ്റ്റ് ചെയ്തത്.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

2 വെടിയുണ്ടകൾ വസന്തകുമാറിന്റെ വയറ്റിലേക്ക് തുളഞ്ഞു കയറുകയായിരുന്നു. മുൻ സീറ്റിൽ കാലെടുത്തു വച്ചതുമായി ബന്ധപ്പെട്ട് വസന്തകുമാറും മല്ലിക് പാട്ടീലും തമ്മിലുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. പ്രതിയ്ക്കായ് 3 പൊലീസ് സംഘങ്ങൾ രൂപീകരിച്ച് ബെംഗളൂരു, ഗോവ, ചെന്നൈ,മഹാരാഷ്ട്ര, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കു തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts