ഫുഡ്‌ ഡെലിവറിക്കിടെ മോശമായി പെരുമാറിയ സ്വിഗ്ഗി ജീവനക്കാരൻ അറസ്റ്റിൽ 

ബെംഗളൂരു: ഓർഡർ ചെയ്ത ഫുഡ്‌ ഡെലിവറി ചെയ്യാൻ വീട്ടിലെത്തിയ സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ നഗരത്തിലെ ഒരു സ്വിഗ്ഗി ഡെലിവറി എക്‌സിക്യൂട്ടീവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തന്നോട് മോശമായി പെരുമാറിയെന്നും അനുചിതമായി സ്പർശിച്ചെന്നും ആരോപിച്ച് സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഡെലിവറി ജീവനക്കാരനെ അറസ്റ്റ് ചെയ്തത്.

എഫ്ഐആർ പ്രകാരം മാർച്ച് 17 നാണ് സംഭവം നടന്നത്.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

ഡെലിവറി എക്‌സിക്യൂട്ടീവായ ആകാശ് വൈകുന്നേരം 6.30 ന് പരാതിയായ ആരുഷി മിത്തലിൻ്റെ വീട്ടിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിച്ചു.

ശേഷം ടോയ്ലറ്റ് ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുകയും പിന്നീട് കുടിവെള്ളം ആവശ്യപ്പെടുകയും ചെയ്തു.

പരാതിക്കാരി വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ ആകാശ്, ആരുഷിയെ പിന്നിൽ നിന്ന് കെട്ടിപ്പിടിക്കുകയും അവരുടെ കൈയിൽ പിടിക്കാൻ ശ്രമിക്കുകയും ചെയ്തു.

ഇയാളുടെ പെരുമാറ്റത്തിൽ ഞെട്ടിയ യുവതി ഡെലിവറി ഏജൻ്റിനെതിരെ ആക്രോശിക്കുകയും തല്ലുകയും ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
[masterslider id="10"]

Related posts