ബൈക്ക് അപകടം; ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ മലയാളി യുവാവിനും യുവതിക്കും ദാരുണാന്ത്യം

ബെംഗളൂരു: ഈറോഡിലുണ്ടായ ബൈക്കപകടത്തില്‍ കോതമംഗലം സ്വദേശികളായ യുവാവും യുവതിയും മരിച്ചു.

നെല്ലിമറ്റം കുറുങ്കുളം പുതു പറമ്പില്‍ മണിയപ്പന്‍റെ മകൻ മനു (25), വാരപ്പെട്ടി ഇഞ്ചൂർ ഓലിക്കല്‍ സേവ്യറുടെ മകള്‍ ഹണി (24) എന്നിവരാണ് മരിച്ചത്.

ബെംഗളൂരുവിൽ ബ്യൂട്ടിഷനായ മനുവും അധ്യാപികയായ ഹണിയും ബൈക്കില്‍ ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ സേലം എത്തുന്നതിന് 50 കി.മീ മുൻപ് ചീത്തോട് വച്ച്‌ രാവിലെ അഞ്ചോടെ അപകടത്തില്‍പ്പെടുകയായിരുന്നു.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

മീഡിയനില്‍ ഇടിച്ച്‌ ബൈക്ക് മറിയുകയും റോഡില്‍ വീണ ഇരുവരുടെയും ദേഹത്ത് കൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നു.

ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts