ഫുഡ്‌ ഡെലിവറിക്കിടെ മോശമായി പെരുമാറിയ സ്വിഗ്ഗി ജീവനക്കാരൻ അറസ്റ്റിൽ 

ബെംഗളൂരു: ഓർഡർ ചെയ്ത ഫുഡ്‌ ഡെലിവറി ചെയ്യാൻ വീട്ടിലെത്തിയ സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ നഗരത്തിലെ ഒരു സ്വിഗ്ഗി ഡെലിവറി എക്‌സിക്യൂട്ടീവിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്നോട് മോശമായി പെരുമാറിയെന്നും അനുചിതമായി സ്പർശിച്ചെന്നും ആരോപിച്ച് സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഡെലിവറി ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. എഫ്ഐആർ പ്രകാരം മാർച്ച് 17 നാണ് സംഭവം നടന്നത്. ഡെലിവറി എക്‌സിക്യൂട്ടീവായ ആകാശ് വൈകുന്നേരം 6.30 ന് പരാതിയായ ആരുഷി മിത്തലിൻ്റെ വീട്ടിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിച്ചു. ശേഷം ടോയ്ലറ്റ് ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുകയും പിന്നീട്…

Read More

ബൈക്ക് അപകടം; ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ മലയാളി യുവാവിനും യുവതിക്കും ദാരുണാന്ത്യം

ബെംഗളൂരു: ഈറോഡിലുണ്ടായ ബൈക്കപകടത്തില്‍ കോതമംഗലം സ്വദേശികളായ യുവാവും യുവതിയും മരിച്ചു. നെല്ലിമറ്റം കുറുങ്കുളം പുതു പറമ്പില്‍ മണിയപ്പന്‍റെ മകൻ മനു (25), വാരപ്പെട്ടി ഇഞ്ചൂർ ഓലിക്കല്‍ സേവ്യറുടെ മകള്‍ ഹണി (24) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ ബ്യൂട്ടിഷനായ മനുവും അധ്യാപികയായ ഹണിയും ബൈക്കില്‍ ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ സേലം എത്തുന്നതിന് 50 കി.മീ മുൻപ് ചീത്തോട് വച്ച്‌ രാവിലെ അഞ്ചോടെ അപകടത്തില്‍പ്പെടുകയായിരുന്നു. മീഡിയനില്‍ ഇടിച്ച്‌ ബൈക്ക് മറിയുകയും റോഡില്‍ വീണ ഇരുവരുടെയും ദേഹത്ത് കൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ…

Read More

സത്യഭാമയ്ക്കെതിരെ സ്ത്രീധന പീഡനക്കേസും

കൊച്ചി: കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ മുമ്പ് സ്ത്രീധന പീഡനക്കേസും. 2022ലാണ് ഇങ്ങനെയൊരു കേസ് ഫയല്‍ ചെയ്തത്. മകന്‍റെ ഭാര്യ നല്‍കിയ പരാതിയില്‍ കഴിഞ്ഞ നവംബറിലാണ് കേസ് എടുത്തിട്ടുള്ളത്. മരുമകളില്‍ നിന്നും കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും വീട്ടില്‍ നിന്നും പുറത്താക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. 2022 സെപ്തംബറിലാണ് പരാതിക്കാരിയും സത്യഭാമയുടെ മകന്‍ അനൂപും തമ്മിലുള്ള വിവാഹം നടന്നത്. കേസില്‍ രണ്ടാം പ്രതിയായ സത്യഭാമ മകന്റെ ഭാര്യക്ക്…

Read More

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ

മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇഡി ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച വൈകുന്നേരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിയിലെത്തി പരിശോധന നടത്തിയിരുന്നു. കെജ്രിവാളിന് ഡൽഹി ഹൈക്കോടതി ഇടക്കാലാശ്വാസം നിഷേധിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവവികാസം. ആം ആദ്മി പാർട്ടി നേതാക്കളെ അടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെജ്രിവാളിന്റെ വസതിയ്ക്ക് മുന്നിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ ഡൽഹിയിലെ ഇഡി ആസ്ഥാനത്തിന് പുറത്ത് സെക്ഷൻ 144 ഏർപ്പെടുത്തി. മദ്യനയവുമായി ബന്ധപ്പെട്ട എല്ലാ അഴിമതികളും അരവിന്ദ് കെജ്‌രിവാളിൻ്റെ സമ്മതത്തോടെയാണ് നടന്നതെന്ന് ബിജെപി ആരോപിച്ചു. കേസിൽ എഎപി ദേശീയ…

Read More

ബിഗ് ബോസ് ഹൗസിൽ നിന്നും ജാസ്മിന്‍ സ്വയം പുറത്തേക്ക്?, അപ്രതീക്ഷിത നീക്കം; അറിയാൻ വായിക്കാം

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കാനിരിക്കുകയാണ്. ഇതിനിടെ ആദ്യ ആഴ്ച തന്നെ രതീഷ് എന്ന മത്സരാര്‍ത്ഥി പുറത്ത് പോകുകയും ചെയ്തു. ആദ്യ ദിനം തന്നെ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വാക്‌പോരോടെയാണ് ബിഗ് ബോസ് ഈ സീസണ്‍ ആരംഭിച്ചത്. മുന്‍ സീസണുകളില്‍ നിന്ന് പല പ്രത്യേകതകളോടെയുമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഷോയിലെ മത്സരാർത്ഥിയായ ജാസ്മിൻ പുറത്തേക്കെന്ന വിവരമാണ് ലഭിക്കുന്നത്. മികച്ച ​ഗെയിമർ ആണ് ജാസ്മിൻ എങ്കിലും ​ഗബ്രിയുമായുള്ള അടുപ്പം വളരെ മോശം രീതിയിൽ ആണ് ബാധിച്ചിരിക്കുന്നത്.…

Read More

മുത്തശ്ശിയെയും കൊച്ചുമകളെയും കൊലപ്പെടുത്തി നദിയിൽ തള്ളി; പ്രതികളെ തിരഞ്ഞ് പോലീസ് 

ബെംഗളൂരു: സ്ത്രീയെയും കൊച്ചുമകളെയും കൊന്ന് ശരീരഭാഗങ്ങള്‍ പുഴയില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ബെല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ ആണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ചിക്കമംഗലൂരു സ്വദേശിയായ ജയമ്മ(46)യുടേയും രണ്ടര വയസുള്ള കൊച്ചുമകള്‍ റിഷികയും ആണ് കൊല്ലപ്പെട്ടത്. മണ്ഡ്യയില്‍ വായ്പ കൊടുത്തയാളില്‍ നിന്ന് പണം തിരിച്ചുവാങ്ങാനായി മാർച്ച്‌ 12ന് കൊച്ചുമകളുമായി വീട്ടില്‍ നിന്ന് പോയതാണ് ജയമ്മ. എന്നാല്‍ മാർച്ച്‌ 18 ആയിട്ടും തിരിച്ചെത്താതിനെ തുടർന്ന് കുടുംബം പോലീസില്‍ പരാതി നൽകി. ഇവർക്കായുള്ള അന്വേഷണത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പണവും കൊണ്ടേ തിരിച്ചു വരൂ എന്ന് പറഞ്ഞായിരുന്നു ജയമ്മ വീടുവിട്ടിറങ്ങിയത്.…

Read More

മെട്രോ ട്രാക്കിൽ ചാടി 19 കാരൻ മരിച്ചു; പർപ്പിൾ ലൈനിലെ സർവീസുകൾ തടസ്സപ്പെട്ടു.

ബംഗളൂരു: അത്തിഗുപ്പെ സ്‌റ്റേഷനിലേക്ക് ട്രെയിൻ എത്തിയപ്പോൾ ഒരാൾ ട്രാക്കിൽ ചാടിയതിനെ തുടർന്ന് മഗഡി റോഡിനും ചള്ളഘട്ട മെട്രോ സ്‌റ്റേഷനുകൾക്കുമിടയിലെ മെട്രോ ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറിലേറെ നിർത്തിവച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ട്രെയിനിന് അടിയിൽ കുടുങ്ങിയ മൃതദേഹം രണ്ട് മണിക്കൂറിന് ശേഷം ഉദ്യോഗസ്ഥർ നീക്കം ചെയ്തു. ധ്രുവ് തക്കർ (19) ആണ് മരിച്ചത്. മുംബൈ സ്വദേശിയാണ്. ട്രെയിൻ സ്റ്റേഷനിലേക്ക് അടുക്കുമ്പോൾ ധ്രുവ് മനഃപൂർവം ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ധ്രുവിനു മുകളിലൂടെ ട്രെയിൻ ഓടിയതിനാൽ തല ശരീരത്തിൽ നിന്ന് വേർപെട്ടു. ട്രെയിൻ മീറ്ററുകളോളം…

Read More

‘അവൾ മിസിസ് റോബിൻ അല്ല’ ആരതിയെകുറിച്ച് റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ജനപ്രിയനായി മാറിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ഡോക്ടര്‍ കൂടിയായ റോബിന്‍ നാലാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു. നടിയും ബിസിനസുകാരിയുമായ ആരതി പൊടിയുമായി റോബിന്റെ പ്രണയം ആരാധകർ ഏറ്റെടുത്തിരുന്നു. ഇരുവരുടെയും വിവാഹം അടുത്ത മാസങ്ങളില്‍ നടക്കാനിരിക്കുകയാണ്. വിവാഹത്തീയ്യതി വരെ പ്രഖ്യാപിച്ചതിന് ശേഷം റോബിനും ആരതിയും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ കഥകള്‍ കുറച്ചു ദിവസങ്ങളായി പ്രചരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇരുവരുടെയും പ്രവൃത്തികള്‍ കണ്ടാണ് അത്തരത്തിലുള്ള അഭ്യൂഹം പ്രചരിച്ചത്. എന്നാല്‍ ആരോപണങ്ങളെല്ലാം കാറ്റില്‍ പറത്തി പുതിയ ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരിക്കുകയാണ് താരം. മൈല്‍സ്‌റ്റോണ്‍…

Read More

‘നടി മീനയ്ക്ക് ഒരു ജീവിതം കൊടുക്കാൻ തയ്യാർ’; ഓഫറുമായി ആറാട്ട് അണ്ണൻ

ആറാട്ട് അണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി പലപ്പോഴും വിവാദങ്ങളില്‍ ചെന്ന് ചാടാറുണ്ട്. നടി നിത്യ മേനോനുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സന്തോഷ് വർക്കിക്കെതിരെ നിരവധിയാളുകള്‍ രംഗത്തുവന്നിരുന്നു. നിത്യാ മേനനെ വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പലയിടങ്ങളിലും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിത്യാ മേനോൻ തന്നെ വിമ‍ർശനം ഉന്നയിച്ചതോടെ സന്തോഷ് വർക്കി മാപ്പ് പറഞ്ഞ് തടിയൂരിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും സിനിമാ നടിമാരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ഉണ്ടായി. നടി നിഖില വിമലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്നും സന്തോഷ് വര്‍ക്കി…

Read More

ശോഭ കരന്തലജെയ്ക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബെംഗളൂരു: വിവാദ പരാമര്‍ശത്തില്‍ ബെംഗളൂരു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്തലജെയ്ക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. കര്‍ണാടക ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ഭീകര പരിശീലനം നേടിയ ആളുകള്‍ ബെംഗളൂരുവിൽ എത്തിച്ച് സ്‌ഫോടനം നടത്തുന്നുവെന്ന പരാമര്‍ശത്തില്‍ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരമാര്‍ശത്തില്‍ ശോഭയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ കേസെടുത്തിരുന്നു. ഭാഷയുടെ പേരില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശം എന്ന വകുപ്പില്‍…

Read More
Click Here to Follow Us