ബിഗ് ബോസ് ഹൗസിൽ നിന്നും ജാസ്മിന്‍ സ്വയം പുറത്തേക്ക്?, അപ്രതീക്ഷിത നീക്കം; അറിയാൻ വായിക്കാം

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കാനിരിക്കുകയാണ്.

ഇതിനിടെ ആദ്യ ആഴ്ച തന്നെ രതീഷ് എന്ന മത്സരാര്‍ത്ഥി പുറത്ത് പോകുകയും ചെയ്തു.

ആദ്യ ദിനം തന്നെ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വാക്‌പോരോടെയാണ് ബിഗ് ബോസ് ഈ സീസണ്‍ ആരംഭിച്ചത്.

മുന്‍ സീസണുകളില്‍ നിന്ന് പല പ്രത്യേകതകളോടെയുമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ഷോയിലെ മത്സരാർത്ഥിയായ ജാസ്മിൻ പുറത്തേക്കെന്ന വിവരമാണ് ലഭിക്കുന്നത്.

മികച്ച ​ഗെയിമർ ആണ് ജാസ്മിൻ എങ്കിലും ​ഗബ്രിയുമായുള്ള അടുപ്പം വളരെ മോശം രീതിയിൽ ആണ് ബാധിച്ചിരിക്കുന്നത്.

  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്

ഇന്നിതാ ജാസ്മിന്റെ വാപ്പ ആശുപത്രിയിൽ ആണെന്ന് അറിയിച്ചിരിക്കുകയാണ് ബി​ഗ് ബോസ്.

ജാസ്മിനെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ച ശേഷം ബിഗ് ബോസ് ആണ് ഇക്കാര്യം അറിയിച്ചത്.

ജാസ്മിന്റെ വാപ്പ ആശുപത്രിയിൽ ആണ്. സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ബിഗ് ബോസ് അറിയിച്ചത്.

“വാപ്പച്ചിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തേക്കുവാ. വെള്ളിയാഴ്ച ഒപ്പറേഷനാണ്.

ബ്ലോക്കിന്റെ പ്രശ്നം ഉണ്ടായിരുന്നു. അതാണ് സംസാരിച്ചത്” എന്ന് ജാസ്മിൻ മറ്റുള്ളവരോട് പറയുന്നുണ്ട്.

“​ഗബ്രി അത്തയ്ക്ക് ഇപ്പോ ഒരു ഒപ്പറേഷൻ എന്ന് പറയുമ്പോൾ, പെട്ടെന്ന് എന്തോ പറ്റിയിട്ടാണ്. എനിക്ക് അറിയാൻ പാടില്ല.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

ഇതിനകത്ത് നടന്ന കാര്യങ്ങൾ കണ്ടിട്ടാണ് ഇതെന്ന് എനിക്ക് തോന്നുന്നു”വെന്ന് ജാസ്മിൻ പയുന്നുണ്ട്.

ശേഷം പൊട്ടി കരയുന്നുമുണ്ട് ജാസ്മിൻ. തനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. ഇവിടെ നിന്ന് പോകണമെന്നും ജാസ്മിൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
[masterslider id="10"]

Related posts