മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ ക്ഷേത്ര പൂജാരി അറസ്റ്റിൽ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്, ജോലിയിൽ നിന്ന് പിരിച്ചുവിട്ട ക്ഷേത്രത്തിലെ അസിസ്റ്റന്റ് പുരോഹിതനെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

തെക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ കെങ്കേരി പോലീസ് ഗുരുരാജ് ആചാരിനെയാണ് അറസ്റ്റ് ചെയ്തത്. വീഡിയോയുടെ ക്ലിപ്പിംഗുകൾ വൈറലായതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്വമേധയാ കേസെടുക്കുകയായിരുന്നു .

മൈസൂരു ദസറ ഉദ്ഘാടനംചെയ്യാൻ ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെക്കുറിച്ച്‌ പ്രതികരിക്കുമ്പോഴാണ് മുഖ്യമന്ത്രിയെക്കുറിച്ച് മോശം പരാമർശംനടത്തിയത്.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

ഒരു ഓൺലൈൻ ചാനലിനുനൽകിയ അഭിമുഖത്തിലായിരുന്നു ഇത്. സംഭവത്തിൽ കേസെടുത്ത കെങ്കേരി പോലീസ് പിന്നീട് അറസ്റ്റുചെയ്യുകയായിരുന്നു.

സമിതിയുടെ ക്ഷേത്രത്തിൽനിന്ന് നേരത്തേതന്നെ ഗുരുരാജിനെ പുറത്താക്കിയിരുന്നതാണെന്ന് ശ്രീരാഘവേന്ദ്രസ്വാമി സേവാസമിതി വ്യക്തമാക്കി.

സമിതിയുടെ ക്ഷേത്രവുമായി നിലവിൽ ഇദ്ദേഹത്തിന് ഒരു ബന്ധവുമില്ല. മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാമർശം പ്രതിഷേധാർഹമാണെന്നും സമിതി വ്യക്തമാക്കി.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts