രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് മൈസൂരുവിലെത്തി. വിവിധ പരിപാടികൾക്കായി രണ്ട് ദിവസത്തെ മൈസൂരു സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ മൈസൂരുവിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ മൈസൂരു വിമാനത്താവളത്തിൽ മുഖ്യമന്ത്രി ഹൃദ്യമായി സ്വീകരിച്ചു. ഗവർണർ തവർ ചന്ദ് ഗെലോട്ട് ചടങ്ങിൽ പങ്കെടുത്തു. മൈസൂരുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (AIISH) ന്റെ 60-ാമത് വജ്രജൂബിലി ആഘോഷങ്ങളിൽ ദ്രൗപദി മുർമു പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് തിങ്കളാഴ്ച…

Read More

ബന്ധം അവസാനിപ്പിച്ചു; പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് വീട്ടില്‍ കയറി വെടിവച്ച് കൊന്നു

കൊല്‍ക്കത്ത: ബംഗാളിലെ നാദിയ ജില്ലയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി വെടിവച്ച് കൊന്ന് ആണ്‍സുഹൃത്ത്. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം. 19കാരിയായ ഇഷാ മാലിക് ആണ് ആണ്‍സുഹൃത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോളും ഒളിവിലുള്ള പ്രതി ദേബ്രാജിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 22 തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. കൃഷണ നഗറില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. യുവാവ് എത്തുമ്പോള്‍ ഇഷയും സഹോദരനും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മുറിയില്‍ നിന്ന് ശബ്ദം കേട്ട് അമ്മ ഓടിയെത്തുമ്പോഴേക്കും മകള്‍…

Read More

പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി

ബെംഗളൂരു : ഭര്‍ത്താവിന്‍റെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയെന്ന് റിപ്പോര്‍ട്ട്. സുഷ്മീത(23) ശ്രേഷ്ഠ(ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. ബ്രഹ്മാവർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുഞ്ചാലു ഹെരഞ്ജെ ക്രോസിന് സമീപം തിങ്കളാഴ്ചയാണ് സംഭവം. സുഷ്മീതയുടെ ഭർത്താവ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ബംഗളൂരുവിലായിരുന്നെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭർത്താവിന്‍റെ അഭാവത്തിൽ ബ്രഹ്മാവർ പൊലീസിലെ ഉദ്യോഗസ്ഥർ ഇവരുടെ വീട് സന്ദർശിച്ച് കേസിൽ ഭർത്താവിന്‍റെ പങ്കാളിത്തത്തെക്കുറിച്ച് സുഷ്മീതയെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ഇതിനെത്തുടര്‍ന്നുണ്ടായ പേടിയും അപമാനവും മൂലം സുഷ്മീത കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.…

Read More

ബെംഗളൂരുവിൽ കനത്ത മഴ; പ്രധാന റോഡുകൾ വെള്ളത്തിനടിയിൽ; ഗതാഗതം തടസ്സപ്പെട്ടു! വാഹനയാത്രക്കാർ വലഞ്ഞു

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം കനത്ത മഴ പെയ്തു. ഇത് പ്രധാന റോഡുകളിൽ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായി. ടൗൺ ഹാൾ, കോർപ്പറേഷൻ, കെ.ആർ. മാർക്കറ്റ്, ജയനഗർ, ജെ.പി. നഗർ, വിൽസൺ ഗാർഡൻ, ശാന്തിനഗർ, ലാൽബാഗ്, മല്ലേശ്വരം എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു. കനത്ത മഴയെത്തുടർന്ന് ബിന്നി മിൽ മെയിൻ റോഡ്, കെ.ആർ. സർക്കിൾ അണ്ടർബ്രിഡ്ജ്, ബന്നാർഘട്ട മെയിൻ റോഡ്, സിൽക്ക് ബോർഡിലേക്കുള്ള ദർഗ റോഡ്, ജി.ഡി. മാരയിലേക്കുള്ള ബിലേക്കള്ളി, ഹൊസൂർ റോഡിലേക്കുള്ള വീരസാന്ദ്ര ജംഗ്ഷൻ, ജയദേവ യു ടേൺ, വൈറ്റ്ഫീൽഡിലേക്കുള്ള വർത്തൂർ…

Read More

ഓണാഘോഷ പരിപാടിക്കിടെ നിയമസഭയിലെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ നിയമസഭയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നിയസഭയിലെ ഹാളില്‍സംഘടിപ്പിച്ച ഓണഘോഷത്തില്‍ വെച്ചായിരുന്നു ഡപ്യൂട്ടി ലൈബ്രേറിയയന്‍ വി.ജുനൈസ് കുഴഞ്ഞ് വീണ് മരിച്ചത്. 46 വയസായിരുന്നു. വയനാട് ബത്തേരി സ്വദേശി ആണ് ജുനൈസ്. മൂന്ന് മണിയോടെയാണ് ദാരുണസംഭവം. കുഴഞ്ഞുവീണ ജുനൈസിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എംഎല്‍എ ആയിരിക്കെ പി.വി അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ജുനൈസ്.

Read More

രാഹുലിന് സംരക്ഷണം നൽകരുതെന്ന് ഒരു വിഭാഗം; മാറ്റിനിർത്തരുതെന്ന് ഷാഫി പറമ്പിലും നേതാക്കളും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസ് രണ്ട് തട്ടില്‍. രാഹുലിന് സംരക്ഷണം ഒരുക്കരുതെന്ന് ഒരു വിഭാഗം നിലപാട് സ്വീകരിക്കുമ്പോള്‍ മാറ്റിനിര്‍ത്തുന്നതില്‍ ഷാഫി പറമ്പിലും ഒരു വിഭാഗം നേതാക്കളും അതൃപ്തരെന്നാണ് വിവരം. ഇത് സംബന്ധിച്ച്  ഭിന്നത പുകയുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍ എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. രാഹുലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി സ്വാഗതാര്‍ഹമെന്നും ഇവര്‍ നിലപാട് സ്വീകരിക്കുന്നു. ഗര്‍ഭഛിദ്രം അടക്കമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ സ്ത്രീകള്‍ക്കൊപ്പമെന്ന നിലപാട് ഉയര്‍ത്തി രാഹുല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്നും…

Read More

സ്വർണവില വീണ്ടും റെക്കോർഡിലേക്ക്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെ 77,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 77,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 9705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

Read More

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി. സാങ്കേതിക തകരാറിനെ തുടർന്ന് ആണ് ലോറി കുടുങ്ങിയത്. ചുരം എട്ടാം വളവിൽ ഭാഗിക ഗതാഗത തടസ്സമുണ്ടായി. വൺവേ ആയിട്ട് വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ഏഴ് മണിയോടെ ആണ് ലോറി കുടുങ്ങിയത്. മെക്കാനിക് സ്ഥലത്തേയ്ക്ക് പുറപ്പെട്ടു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുക ആണ്. ഇന്നലെ ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തെ തുടർന്ന് അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒൻപതാം വളവിൽ അപകടം നടന്ന ഭാഗത്ത് ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങൾ കടത്തിവിട്ടുള്ളൂ. മൾട്ടി…

Read More

ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ യുവതി ആത്മഹത്യ ചെയ്‌തു ; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ആയിഷ റാസ (21) ആണ് മരിച്ചത്. യുവതിയുടെ മരണത്തിൽ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ദുരൂഹത എന്ന് കുടുംബം ആരോപിച്ചു. ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധു. ആൺ സുഹൃത്ത്‌ കൊന്നതെന്ന് സംശയം. ആൺ സുഹൃത്ത് ആയിഷയെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്നും ബന്ധു അനസ് മുഹമ്മദ് പറഞ്ഞു. ജിം ട്രെയിനറായ ആൺ സുഹൃത്തിനെ നടക്കാവ്…

Read More

എതിരാളികളല്ല, പങ്കാളികളാകണം: ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് സിപിഐ

ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് സിപിഐ. നരേന്ദ്ര മോദി -ഷി ജിൻപിങ് കൂടിക്കാഴ്ചയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മിലുള്ള ഐക്യവും സഹകരണവും ഒരു ബദൽ ലോകക്രമത്തിന് ശക്തമായ പ്രചോദനം നൽകുമെന്നും സിപിഐ വ്യക്തമാക്കി. ഇരു രാജ്യങ്ങളും എതിരാളികളല്ല, പങ്കാളികളാകണം എന്നത് വീണ്ടും ഉറപ്പിക്കുന്നുവെന്ന് സിപിഐയുടെ പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങളിൽ ബഹുധ്രുവതയുടെ പുരോഗതിക്കും അത്തരം സഹകരണം പ്രധാനമാണെന്ന് സിപിഐ പറയുന്നു. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻരാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ചതിൽ സംതൃപ്തിയുണ്ടെന്നും സിപിഐ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ശത്രുതയല്ല വികസനത്തിനുള്ള സഹകരണമാണ് വേണ്ടതെന്നും…

Read More
Click Here to Follow Us