മലയാളിയെ തലക്കടിച്ച് കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കുടക് ജില്ലയിലെ ബസവനഹള്ളിയിലെ ആദിവാസി കോളനിയിൽ കോട്ടയം സ്വദേശിയായ ദളിത് യുവാവിനെ മർദിച്ചുകൊന്ന കേസിൽ പ്രതി അറസ്റ്റിൽ.

കോട്ടയം സ്വദേശിയായ മുരളി(48)യാണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ ബസവനഹള്ളിയിലെ തീർത്ഥയെയാണ് അറസ്റ്റുചെയ്തതെന്ന് കുടക് എസ്‌പി രാമരാജൻ അറിയിച്ചു.

മുരളി വർഷങ്ങളായി കുടകിലെ കാപ്പിത്തോട്ടത്തിൽ ജോലിചെയ്തുവരുകയാണ്. തീർത്ഥയുടെ ഭാര്യ ജ്യോതിയുമായി സൗഹൃദമുണ്ടായിരുന്നതിൽ സംശയിച്ചാണ് കൊലപാതകം.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

വെള്ളിയാഴ്ച രാത്രി മുരളിയും ജ്യോതിയുംതമ്മിൽ സംസാരിക്കുന്നതുകണ്ട് പ്രതി ഇരുവരെയും ആക്രമിക്കുകയായിരുന്നു.

വിറകുകൊള്ളികൊണ്ട് തലയ്ക്കടിയേറ്റ മുരളി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരപരിക്കേറ്റ ജ്യോതിയെ കുശാൽനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോടതിയിൽ ഹാജരാക്കിയ തീർത്ഥയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts