‘അവൾ മിസിസ് റോബിൻ അല്ല’ ആരതിയെകുറിച്ച് റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ജനപ്രിയനായി മാറിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍.

ഡോക്ടര്‍ കൂടിയായ റോബിന്‍ നാലാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു.

നടിയും ബിസിനസുകാരിയുമായ ആരതി പൊടിയുമായി റോബിന്റെ പ്രണയം ആരാധകർ ഏറ്റെടുത്തിരുന്നു.

ഇരുവരുടെയും വിവാഹം അടുത്ത മാസങ്ങളില്‍ നടക്കാനിരിക്കുകയാണ്.

വിവാഹത്തീയ്യതി വരെ പ്രഖ്യാപിച്ചതിന് ശേഷം റോബിനും ആരതിയും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ കഥകള്‍ കുറച്ചു ദിവസങ്ങളായി പ്രചരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇരുവരുടെയും പ്രവൃത്തികള്‍ കണ്ടാണ് അത്തരത്തിലുള്ള അഭ്യൂഹം പ്രചരിച്ചത്.

എന്നാല്‍ ആരോപണങ്ങളെല്ലാം കാറ്റില്‍ പറത്തി പുതിയ ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരിക്കുകയാണ് താരം.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ വിശേഷങ്ങളൊക്കെ റോബിന്‍ പങ്കുവെച്ചിരിക്കുന്നത്.

മാത്രമല്ല ആരതിയും റോബിനൊപ്പം ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഇവിടേക്ക് വരാന്‍ രാവിലെ ആറുമണിയ്ക്ക് മുന്‍പ് റെഡിയായി തന്റെ അടുത്ത് വന്ന ആളാണ് ആരതിയെന്നും തനിക്ക് വേണ്ടി അത്രത്തോളം എഫേര്‍ട്ട് അവള്‍ ഇടുന്നുണ്ടെന്നും റോബിന്‍ പറയുന്നു.

കഴിഞ്ഞ കുറെ മാസങ്ങളായി എന്നെപ്പറ്റി വിവാദങ്ങള്‍ ഒന്നുമില്ല.

അതിന് കാരണം അഭിമുഖങ്ങളില്‍ ഞാന്‍ കാര്യമായ കണ്ടന്റ് ഒന്നും കൊടുക്കാത്തത് കൊണ്ടാണ്.

ഇനി പൊതുസ്ഥലത്ത് പോയി അലറി വിളിക്കത്തില്ലെന്നും ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ഞാന്‍ നല്ലൊരു വ്യക്തിയായി നില്‍ക്കുന്നുണ്ടെങ്കില്‍ അതിനൊക്കെ കാരണം പൊടിയാണെന്നും റോബിന്‍ പറയുന്നു.

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

ആരതിയെ ‘മിസിസ് റോബിന്‍’ എന്ന് വിശേഷിപ്പിച്ചതിനെതിരെയും താരം സംസാരിച്ചു.

അവളെ ആരതി പൊടി എന്ന് പറഞ്ഞാല്‍ മതി.

മിസ്സിസ് റോബിന്‍ അല്ല.

ഞാന്‍ വരുന്നതിനു മുന്‍പേ സിനിമകളില്‍ അഭിനയിക്കുകയും ബിസിനസ് ഒക്കെ ചെയ്ത് തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത ആളാണ് ആരതി. ആ റെസ്‌പെക്ട് അവർക്ക് കൊടുക്കണം.

അവളെ റോബിന്റെ പേര് പറഞ്ഞ് വിശേഷിപ്പിക്കേണ്ടതില്ലെന്നും അവള്‍ മിസ് ആരതി പൊടിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts