ഉച്ചത്തിൽ പാട്ടുവെച്ചതിന് കടയുടമയെ മർദിച്ച സംഭവം; നഗരത്തിൽ പ്രതിഷേധം കനക്കുന്നു;ബി.ജെ.പി. നേതാക്കൾ ഉൾപ്പെടെ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ ഉച്ചത്തിൽ പാട്ടുവെച്ചതിന് കടയുടമയെ ഒരുസംഘമാളുകൾ മർദിച്ചതിനെതിരേ പ്രതിഷേധിച്ച കേന്ദ്രമന്ത്രി ശോഭ കരന്തലജെ, എം.പി.മാരായ പി.സി. മോഹൻ, തേജസ്വി സൂര്യ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.

നിയമവിരുദ്ധമായ കൂടിച്ചേരലിനാണ് ഹലസൂരു ഗേറ്റ് പോലീസ് സ്വമേധയാ കേസെടുത്തത്. ബി.ജെ.പി. നേതാക്കളുടെ നേതൃത്വത്തിൽ ഹിന്ദുസംഘടനാ പ്രവർത്തകരുൾപ്പെടെ മുന്നൂറോളം ആളുകളാണ് ചൊവ്വാഴ്ച നഗരത്‌പേട്ടിലെ ഇടുങ്ങിയ റോഡിൽ പ്രതിഷേധിച്ചത്.

  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി

ഹനുമാൻ കീർത്തനം വെച്ചതിനാലാണ് യുവാക്കൾ കടയുടമയെ ആക്രമിച്ചതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.

ഞായറാഴ്ച വൈകീട്ടാണ് നഗരത്‌പേട്ടിൽ മൊബൈൽ കട നടത്തുന്ന മുകേഷിനെ (26) ആറംഗ സംഘം മർദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts