ബെംഗളൂരു സെക്കുലർ ഫോറം പ്രഭാഷണവും ഇഫ്ത്വാർ വിരുന്നും സംഘടിപിക്കുന്നു

ബെംഗളൂരു: മതേതരത്വ മൂല്യ സംരക്ഷണത്തിന്റെ ഭാഗമായി ബെംഗളൂരു സെക്കുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രഭാഷണ പരമ്പരയിൽ ഹിന്ദുത്വ രാഷ്ട്രീയവും സാംസ്കാരിക പ്രതിരോധവും എന്ന വിഷയത്തെക്കുറിച്ച് പ്രശസ്ത കവിയും എഴുത്തുകാരനും വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ പി എൻ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തും. സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ വി ബി രാജേഷ് മാസ്റ്ററും ഇതേ വിഷയത്തെക്കുറിച്ച് സംസാരിക്കും. കൂടാതെ നാടക സിനിമ മേഖലയിലെ സജീവസാന്നിധ്യമായ അഭിനേതാവ്‌ സുനിൽകുമാറിന്റെ ‘ദിനേശന്റെ കഥ’ എന്ന ഒറ്റയാൾ നാടകം അരങ്ങേറും. തുടർന്ന് ഇഫ്ത്വാർ വിരുന്നും ഉണ്ടാകും. കർണാടക മലബാർ സെന്റർ, ഓപ്പോസിറ്റ്…

Read More

തെരഞ്ഞെടുപ്പ് വരെ ശിവരാജ് കുമാറിന്റെ സിനിമകൾ വിലക്കണമെന്ന് ബിജെപി

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കന്നഡ നടൻ ശിവരാജ് കുമാറിന്റെ ചിത്രങ്ങള്‍ക്ക് വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി ബി.ജെ.പിയുടെ പോഷകസംഘടന ഒ.ബി.സി മോർച്ച. ഇക്കാര്യമുന്നയിച്ച്‌ അവർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ശിവരാജ് കുമാറിന്റെ ഭാര്യ ഗീതാ ശിവരാജ് കുമാർ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാല്‍ താരത്തിന്റെ ചിത്രങ്ങള്‍ വോട്ടർമാരെ സ്വാധീനിക്കുമെന്ന് കാണിച്ചാണ് ഒ.ബി.സി മോർച്ച കത്തയച്ചത്. ഷിവമോഗയിലാണ് ശിവരാജ് കുമാറിന്റെ ഭാര്യ ഗീത കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. മാർച്ച്‌ 20-ന് ഭദ്രാവതി താലൂക്കില്‍ നടന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ സൂപ്പർതാരം പങ്കെടുത്തിരുന്നു. ഇതാണ് പരാതിയുമായി മുന്നോട്ടുവരാൻ ഒ.ബി.സി മോർച്ചയെ പ്രേരിപ്പിച്ചത്.…

Read More

അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല; 28 വരെ ഇ ഡി കസ്റ്റഡിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നിഷേധിച്ച ഡല്‍ഹി റോസ് അവന്യു കോടതി ഇ ഡി കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക സിബിഐ കോടതി ജഡ്ജി കാവേരി ബജ്‌വയുടേതാണ് ഉത്തരവ്. മാർച്ച്‌ 28 വരെയാണ് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടത്. മൂന്നേകാല്‍ മണിക്കൂർ നീണ്ടുനീന്ന വാദത്തിനൊടുവിലാണ് വിധി. കെജ്രിവാളിനുവേണ്ടി മുതിർന്ന അഭിഭാഷകരായ മനു അഭിഷേക് സിങ് വി, വിക്രം ചൗധരി, രമേശ് ഗുപ്ത എന്നിവരും ഇ ഡിയെ പ്രതിനിധീകരിച്ച്‌ അഡിഷണല്‍ സോളിസിറ്റർ ജനറല്‍ എസ് വി രാജുവുമായിരുന്നു ഹാജരായത്.

Read More

കെജ്രിവാളിന് ശാരീരിക അസ്വാസ്ഥ്യം 

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ വച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബിപി കുറഞ്ഞ ഇദ്ദേഹത്തെ കോടതി മുറിയില്‍ നിന്ന് വിശ്രമ മുറിയിലേക്ക് മാറ്റി. കുറച്ച്‌ നേരം ഇവിടെ കഴിഞ്ഞ അദ്ദേഹത്തെ പിന്നീട് നില മെച്ചപ്പെട്ടതിനാല്‍ കോടതി മുറിയിലേക്ക് തിരികെ എത്തിച്ചു. കോടതിയില്‍ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. അറസ്റ്റിനെ ന്യായീകരിച്ച ഇഡി കോടതിയില്‍ അരവിന്ദ് കെജ്രിവാളിനും എഎപിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

Read More

ജാസ്മിനും ഗബ്രിയും രണ്ടു വഴിക്കായതോടെ പുതിയ ട്രാക്ക് പിടിച്ച് ഗബ്രി

ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ രണ്ട് പേരാണ് ജാസ്മിന്‍ ജാഫറും ഗബ്രിയും. ഇരുവരുടെയും അടുപ്പം ഷോയ്ക്ക് ഉള്ളിലും പ്രേക്ഷകര്‍ക്കിടയിലും വളരെ ചർച്ചയായി മാറിയിരുന്നു. ഇരുവരും ലവ് ആണെന്ന് വരുത്തി തീര്‍ത്തിക്കുകയും സുഹൃത്തുക്കളാണെന്ന് പറയുകയും ചെയ്ത് പ്രേക്ഷകരെയും തങ്ങളെയും പറ്റിക്കുന്നുവെന്നാണ് മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ജാസ്മിന്‍റെ വാപ്പ വിളിച്ച ശേഷം ഗബ്രിയോട് ഒരകല്‍ച്ച ജാസ്മിന്‍ വയ്ക്കുന്നുണ്ട്. എപ്പോഴും ഇരുവരും ഏറ്റുമുട്ടുന്ന റോക്കിയോട് ജാസ്മിന്‍ സോറി പറഞ്ഞതും ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍…

Read More

സൊമാറ്റൊ സിഇഒ ദീപീന്ദർ ഗോയൽ വീണ്ടും വിവാഹിതനായി

ന്യൂഡല്‍ഹി: പ്രശസ്ത ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ആയ സൊമാറ്റൊയുടെ സിഇഒ ദീപീന്ദർ ഗോയല്‍ വിവാഹിതനായി. വധു മെക്സിക്കൻ മോഡലും സ്റ്റാർട്ടപ്പ് സംരംഭകയുമായ ഗ്രേസിയ മുനോസ് ആണ്. ഇരുവരും ഹണിമൂണ്‍ യാത്രകളിലായിരുന്നെന്നും അടുത്തവൃത്തങ്ങള്‍ പറയുന്നു. മെക്‌സിക്കോ സ്വദേശിയായ മുനോസ് ഇപ്പോള്‍ ഇന്ത്യയിലാണ് താമസമാക്കിയിരിക്കുന്നത്. പ്രശസ്ത മോഡല്‍ കൂടിയായിരുന്ന മിനോസ് ഇപ്പോള്‍ ഒരു സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ ഉടമ കൂടിയാണ്. ഗോയലിന്റെ രണ്ടാം വിവാഹമാണിത്. ഡല്‍ഹി ഐഐടിയില്‍ ഒപ്പം പഠിച്ചിരുന്ന കാഞ്ചൻ ജോഷിയാണ് ഇയാളുടെ മുൻ ഭാര്യ. വിവാഹ വാർത്ത പുറത്ത് വന്നതോടെ ഗ്രെസിയ മുനോസിന്റെ പോസ്റ്റുകളടക്കം…

Read More

5,8,9,11 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ നടത്താൻ സംസ്ഥാന സർക്കാരിന് അനുമതി നൽകി കർണാടക ഹൈക്കോടതി

ബെംഗളൂരു: കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയും 5,8,9,11 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ നടത്താൻ സംസ്ഥാന സർക്കാരിന് അനുമതി നൽകുകയും ചെയ്തു. 9, 11 ക്ലാസുകളിൽ ബോർഡ് പരീക്ഷ നിർബന്ധമാക്കി സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം ഉത്തരവിറക്കിയിരുന്നു. . രജിസ്റ്റർ ചെയ്ത അൺ എയ്ഡഡ് പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെൻ്റ് അസോസിയേഷൻ്റെ (RUPSA) കർണാടക ചാപ്റ്ററാണ് സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്തത്. ഹർജി കേട്ട ശേഷം മാർച്ച് ആറിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് സർക്കാർ ഉത്തരവ് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം…

Read More

ഒന്നര ലക്ഷം വിലമതിക്കുന്ന ലഹരി മരുന്നുമായി 21 കാരൻ അറസ്റ്റിൽ

ബെംഗളൂരു: വാളയാര്‍ ചെക്‌പോസ്റ്റില്‍ മെത്താംഫിറ്റമിനുമായി യുവാവിനെ പിടികൂടിയെന്ന് എക്‌സൈസ്. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന 49.39 ഗ്രാം മെത്താംഫിറ്റമിനുമായി വടക്കാഞ്ചേരി സ്വദേശി അഭിനവ് (21) ആണ് അറസ്റ്റിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ട്. നാട്ടില്‍ കൊണ്ടു വന്നു ചില്ലറ വില്പന നടത്തുന്നതിനാണ് പ്രതി മയക്കുമരുന്ന് കടത്തിയത്. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചെന്ന് എക്‌സൈസ് അറിയിച്ചു. ചെക്കുപോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More

സുമലതയുടെ കാര്യം അനിശ്ചിതത്വത്തിൽ; ഇനിയും മണ്ഡ്യയിൽ പ്രതീക്ഷവിടാതെ സുമലത;

ബെംഗളൂരു : മണ്ഡ്യ മണ്ഡലത്തിൽ ബി.ജെ.പി. ടിക്കറ്റിൽ മത്സരിക്കുമെന്ന തീരുമാനത്തിൽനിന്ന് പിൻമാറാതെ നടി സുമലത അംബരീഷ്. മണ്ഡ്യയിലെ സ്ഥാനാർഥിയെ സംബന്ധിച്ച് ഇനിയും അന്തിമതീരുമാനമായിട്ടില്ലെന്ന് അവർ പറഞ്ഞു. ഡൽഹിയിൽ ജെ.പി. നഡ്ഡയുമായി ചർച്ചനടത്തിയശേഷം മടങ്ങിയെത്തിയപ്പോഴാണ് സുമലത പ്രതീക്ഷ പങ്കുവെച്ചത്. നരേന്ദ്രമോദിയും അമിത് ഷായും ചർച്ചനടത്തിയശേഷം മാത്രമേ അന്തിമതീരുമാനമാകൂവെന്ന് സുമലത പറഞ്ഞു. അതിനിടെ, ജെ.ഡി.എസ്. മണ്ഡലത്തിൽ പ്രചാരണം തുടങ്ങി. മാണ്ഡ്യ മണ്ഡലം ബി.ജെ.പി., തങ്ങൾക്ക് നൽകാൻ തീരുമാനമെടുത്തതായി അവർ അവകാശപ്പെട്ടു. സുമലതയെ അനുനയിപ്പിക്കാൻ മണ്ഡ്യക്കുപകരം ചിക്കബല്ലാപുര നൽകാമെന്ന് ബി.ജെ.പി. ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ വാഗ്ദാനം ചെയ്തെന്നാണ് സൂചന.…

Read More

എട്ടുവയസുള്ള കുട്ടിയെ അനധികൃതമായി വീട്ടിൽ പാർപ്പിച്ചു; ബിഗ് ബോസ് ഫെയിം അറസ്റ്റിൽ 

ബെംഗളൂരു: കുട്ടിയെ അനധികൃതമായി വീട്ടിൽ പാർപ്പിച്ചെന്ന കുറ്റത്തിന് ബിഗ് ബോസ് ഫെയിം സോനു ശ്രീനിവാസ ഗൗഡയെ ബദര വില്ലേജ് പോലീസ് അറസ്റ്റ് ചെയ്തു. സോനു ശ്രീനിവാസ ഗൗഡയെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് അധികൃതരും പോലീസും സംയുക്തമായി കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ അവകാശങ്ങൾ ഹനിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഒരു കുട്ടിയെ ദത്തെടുത്തതിന് സോനു ഗൗഡയെ സോഷ്യൽ മീഡിയയിൽ ട്രോളിയിരുന്നു. വടക്കൻ കർണാടകയിൽ നിന്ന് 8 വയസ്സുള്ള കുട്ടിയെയാണ് സോനു ദത്തെടുത്തത്. സഹതാപം സമ്പാദിച്ച് സെലിബ്രിറ്റിയാകാൻ ശ്രമിച്ചെന്നാണ് സോനുവിനെതിരെ ഇപ്പോൾ ആരോപിക്കുന്നത്. വ്യാഴാഴ്ച രാത്രി കേസ് രജിസ്റ്റർ…

Read More
Click Here to Follow Us