തെരഞ്ഞെടുപ്പ് വരെ ശിവരാജ് കുമാറിന്റെ സിനിമകൾ വിലക്കണമെന്ന് ബിജെപി

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കന്നഡ നടൻ ശിവരാജ് കുമാറിന്റെ ചിത്രങ്ങള്‍ക്ക് വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി ബി.ജെ.പിയുടെ പോഷകസംഘടന ഒ.ബി.സി മോർച്ച.

ഇക്കാര്യമുന്നയിച്ച്‌ അവർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

ശിവരാജ് കുമാറിന്റെ ഭാര്യ ഗീതാ ശിവരാജ് കുമാർ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാല്‍ താരത്തിന്റെ ചിത്രങ്ങള്‍ വോട്ടർമാരെ സ്വാധീനിക്കുമെന്ന് കാണിച്ചാണ് ഒ.ബി.സി മോർച്ച കത്തയച്ചത്.

  തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെ ന​ഗരത്തിലെ മൃഗസ്നേഹികൾ

ഷിവമോഗയിലാണ് ശിവരാജ് കുമാറിന്റെ ഭാര്യ ഗീത കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്.

മാർച്ച്‌ 20-ന് ഭദ്രാവതി താലൂക്കില്‍ നടന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ സൂപ്പർതാരം പങ്കെടുത്തിരുന്നു.

ഇതാണ് പരാതിയുമായി മുന്നോട്ടുവരാൻ ഒ.ബി.സി മോർച്ചയെ പ്രേരിപ്പിച്ചത്.

ശിവരാജ് കുമാറിന്റെ സിനിമകള്‍ക്കുപുറമേ അദ്ദേഹത്തിന്റെ ചിത്രമുള്ള പരസ്യങ്ങള്‍, താരം ഉള്‍പ്പെട്ട ഷോകള്‍ തുടങ്ങിയവ വിലക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഒ.ബി.സി മോർച്ച അയച്ച കത്തില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts