40-43 ഡിഗ്രി വരെ താപനില ഉയരും; സംസ്ഥാനത്ത് ഉഷ്ണതരം​ഗ മുന്നറിയിപ്പ്

ബെംഗളുരു: കര്‍ണാടകയില്‍ മാർച്ച് മാസത്തില്‍ ഉഷ്‌ണ തരംഗസാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) മുന്നറിയിപ്പ്. ഫെബ്രുവരിയിൽ തന്നെ താപനില ഉയരാൻ തുടങ്ങിയിട്ടുണ്ടെന്നും വരും മാസങ്ങളിൽ ഇത് ഇനിയും ഉയരുമെന്നും ഐഎംഡി ചൂണ്ടിക്കാട്ടുന്നു.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മാർച്ച് മുതൽ മെയ് വരെ സംസ്ഥാനം മുഴുവൻ സാധാരണയേക്കാൾ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്.

  വേനൽ കടുത്തു, ന​ഗരത്തിൽ ടാങ്കർ വിളികളും കൂടി; ചൂഷണം തടയാൻ വാട്ടർ ബോർഡിന്റെ മാസ്റ്റർ പ്ലാൻ! അറിയാൻ വായിക്കാം

തീരദേശ കർണാടകയിൽ താപനില ഗണ്യമായി ഉയരാനുള്ള സാധ്യത 65 മുതൽ 75 ശതമാനം വരെയാണെന്നും ഐഎംഡി സൂചിപ്പിച്ചു.അതെ തുടര്‍ന്നു മേയ് വരെ വടക്കൻ ഉൾനാടൻ ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവിലും താപനില ഉയരും. ഏപ്രിലിൽ ഇത് 34 ഡിഗ്രിവരെ താപനില എത്തുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. വടക്കൻ കർണാടകയിലെ കലബുറഗി, ബീദർ, യാദ്ഗിർ എന്നിവിടങ്ങളിൽ 40-43 ഡിഗ്രി വരെ താപനില ഉയർന്നേക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചുട്ടുപൊള്ളുന്ന വേനൽ: വിനോദസഞ്ചാര മേഖലയിൽ മാന്ദ്യം; ദർശനത്തിന് എത്തുന്നവർക്ക് സംരക്ഷണവലയമൊരുക്കി ക്ഷേത്രങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  താങ്ങാനാവാത്ത കടബാധ്യത! ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി വിജയ്;
[masterslider id="10"]

Related posts

Click Here to Follow Us