സൊമാറ്റൊ സിഇഒ ദീപീന്ദർ ഗോയൽ വീണ്ടും വിവാഹിതനായി

ന്യൂഡല്‍ഹി: പ്രശസ്ത ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ആയ സൊമാറ്റൊയുടെ സിഇഒ ദീപീന്ദർ ഗോയല്‍ വിവാഹിതനായി.

വധു മെക്സിക്കൻ മോഡലും സ്റ്റാർട്ടപ്പ് സംരംഭകയുമായ ഗ്രേസിയ മുനോസ് ആണ്.

ഇരുവരും ഹണിമൂണ്‍ യാത്രകളിലായിരുന്നെന്നും അടുത്തവൃത്തങ്ങള്‍ പറയുന്നു.

മെക്‌സിക്കോ സ്വദേശിയായ മുനോസ് ഇപ്പോള്‍ ഇന്ത്യയിലാണ് താമസമാക്കിയിരിക്കുന്നത്.

പ്രശസ്ത മോഡല്‍ കൂടിയായിരുന്ന മിനോസ് ഇപ്പോള്‍ ഒരു സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ ഉടമ കൂടിയാണ്.

  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി

ഗോയലിന്റെ രണ്ടാം വിവാഹമാണിത്.

ഡല്‍ഹി ഐഐടിയില്‍ ഒപ്പം പഠിച്ചിരുന്ന കാഞ്ചൻ ജോഷിയാണ് ഇയാളുടെ മുൻ ഭാര്യ.

വിവാഹ വാർത്ത പുറത്ത് വന്നതോടെ ഗ്രെസിയ മുനോസിന്റെ പോസ്റ്റുകളടക്കം ചർച്ചയാകുകയാണ്.

മെക്‌സിക്കോ സ്വദേശിനി ആണെങ്കിലും ഞാൻ ഇപ്പോള്‍ ഇന്ത്യയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നതെന്ന് ഇൻസ്റ്റഗ്രാം ബയോയില്‍ മുനോസ് ചേർത്തിരിക്കുന്നു.

കഴിഞ്ഞ ഡിസംബറിലാണ് ഇവർ ഡല്‍ഹിയിലെത്തിയത്.

കഴിഞ്ഞ ദിവസം സൊമാറ്റോയുടെ പ്യുവർ വെജ് ഡെലിവറി സംവിധാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

ഇതേക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമർശനം ഉയരുന്നതിനിടെയാണ് കമ്പനി സിഇഒയുടെ വിവാഹ വാർത്തയും പുറത്തുവരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
[masterslider id="10"]

Related posts