സുമലതയുടെ കാര്യം അനിശ്ചിതത്വത്തിൽ; ഇനിയും മണ്ഡ്യയിൽ പ്രതീക്ഷവിടാതെ സുമലത;

ബെംഗളൂരു : മണ്ഡ്യ മണ്ഡലത്തിൽ ബി.ജെ.പി. ടിക്കറ്റിൽ മത്സരിക്കുമെന്ന തീരുമാനത്തിൽനിന്ന് പിൻമാറാതെ നടി സുമലത അംബരീഷ്.

മണ്ഡ്യയിലെ സ്ഥാനാർഥിയെ സംബന്ധിച്ച് ഇനിയും അന്തിമതീരുമാനമായിട്ടില്ലെന്ന് അവർ പറഞ്ഞു. ഡൽഹിയിൽ ജെ.പി. നഡ്ഡയുമായി ചർച്ചനടത്തിയശേഷം മടങ്ങിയെത്തിയപ്പോഴാണ് സുമലത പ്രതീക്ഷ പങ്കുവെച്ചത്.

നരേന്ദ്രമോദിയും അമിത് ഷായും ചർച്ചനടത്തിയശേഷം മാത്രമേ അന്തിമതീരുമാനമാകൂവെന്ന് സുമലത പറഞ്ഞു.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

അതിനിടെ, ജെ.ഡി.എസ്. മണ്ഡലത്തിൽ പ്രചാരണം തുടങ്ങി. മാണ്ഡ്യ മണ്ഡലം ബി.ജെ.പി., തങ്ങൾക്ക് നൽകാൻ തീരുമാനമെടുത്തതായി അവർ അവകാശപ്പെട്ടു.

സുമലതയെ അനുനയിപ്പിക്കാൻ മണ്ഡ്യക്കുപകരം ചിക്കബല്ലാപുര നൽകാമെന്ന് ബി.ജെ.പി. ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ വാഗ്ദാനം ചെയ്തെന്നാണ് സൂചന.

പക്ഷേ, ഇത് സുമലത നിരസിച്ചു. കഴിഞ്ഞതവണ ബി.ജെ.പി.യുടെ പിന്തുണയോടെയാണ് മണ്ഡ്യയിൽനിന്ന് സുമലത എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടത്.

എൻ.ഡി.എ.യുടെ ഭാഗമായി മാറിയ ജെ.ഡി.എസ്. മണ്ഡ്യ മണ്ഡലത്തിൽ പിടിമുറുക്കിയതോടെയാണ് സുമലതയുടെ കാര്യം അനിശ്ചിതത്വത്തിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ
[masterslider id="10"]

Related posts