അറബിക് സ്കൂളുകളെക്കുറിച്ച് റിപ്പോർട്ട്‌ തേടി കർണാടക സർക്കാർ

ബെംഗളൂരു: അറബിക് സ്കൂളുകളെക്കുറിച്ചുള്ള റിപ്പോർട്ട് തേടി കർണാടക സർക്കാർ. കർണാടകത്തിലെ അറബിക് സ്കൂളുകളിൽ നിന്നുള്ള സയൻസ് വിഷയങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച്‌ വിദ്യാഭ്യാസ കമ്മീഷണറോട് സംസ്ഥാന സർക്കാർ റിപ്പോർട്ട് തേടി.

ഇംഗ്ലീഷും കണക്കും സയൻസും കന്നഡയും ഒഴിവാക്കിയുള്ള പാഠ്യപദ്ധതിയിൽ വിദഗ്ധർ ആശങ്ക രേഖപ്പെടുത്തിയാതായി  വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് അറിയിച്ചു.

  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി

അതേസമയം ചില സ്കൂളുകൾ വിദ്യാഭ്യാസവകുപ്പിൻറെ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എയ്‌ഡഡ്, അൺഎയ്‌ഡഡ് മേഖലകളിൽ ഇരുനൂറിൽത്താഴെ സ്‌കൂളുകളാണ് പ്രവർത്തിക്കുന്നത്. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. പ്രതിവർഷം 27,000 കുട്ടികൾ അറബിക് സ്കൂളുകളിൽ ചേരുന്നുണ്ടെങ്കിലും രണ്ടായിരത്തോളം പേർമാത്രമേ പത്താംക്ലാസ് വരെ എത്താറുള്ളൂ എന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts