ചെന്നൈയിൽ ഹൃദയശസ്ത്രക്രിയയക്ക് വിധേയനായി കുമാരസ്വാമി

ബെംഗളൂരു : ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി വ്യാഴാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി.

തിരഞ്ഞെടുപ്പ് തിരക്കിനിടെ, മുൻ നിശ്ചയിച്ചപ്രകാരം അദ്ദേഹം ബുധനാഴ്ച വൈകീട്ടാണ് ആശുപത്രിയിലെത്തിയത്.

ഹൃദയവാൽവ് മാറ്റിവെക്കുന്ന ശസ്ത്രക്രിയയാണ് നടത്തിയത്. ശസ്ത്രക്രിയ വിജയമായിരുന്നെന്ന് മകനും ജെ.ഡി.എസിന്റെ യുവജനവിഭാഗം അധ്യക്ഷനുമായ നിഖിൽ കുമാരസ്വാമി അറിയിച്ചു.

  കടലിലിറങ്ങാതെ കടൽ കാണാം; ബന്നാർഘട്ടയിലും മൈസൂരുവിലും ഇനി 'സ്കൂബ വാക്ക്'; മൃഗശാലകൾ മാറുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് സമുദ്ര വിസ്മയം

കുമാരസ്വാമി മാർച്ച് 25-ന് ബെഗളൂരുവിൽ തിരിച്ചെത്തുമെന്ന് സഹോദരനും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണ അറിയച്ചു. നേരത്തേ രണ്ടു തവണ കുമാരസ്വാമിക്ക് ഹൃദയവാൽവ് മാറ്റിവെച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts