ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ ടി സി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 6.45 ഓടെ ബെംഗളൂരുവിന് സമീപം ബിഡദി എക്സ്പ്രസ് വെയിൽ വെച്ചാണ് അപകടം. രണ്ടുപേർ മരിച്ചു.

ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് ഡിപ്പൊയില KL-15-A 1963 നമ്പര്‍ സൂപ്പർ ഡീലക്സ് എയർ ബസാണ് ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവർ മിഥിലേഷ്, കണ്ടക്ടർ എൻ എം അരുൺ എന്നിവരാണ് മരിച്ചത്.

  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു

റോഡില്‍ സ്ഥാപിച്ചിരുന്ന ട്രാക്ക് ലൈന്‍ ബോര്‍ഡില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നു. കണ്ടക്ടര്‍ എൻ എം അരുൺ തല്‍ക്ഷണം മരിച്ചു. ഡ്രൈവർ മിജിലേഷ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്.

പോലീസും അഗ്നിരക്ഷാസേന എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts