ബെംഗളൂരു – ചെന്നൈ മത്സരത്തിനിടെ വീട് തേടിയുള്ള യുവാക്കളുടെ ഫോട്ടോ വൈറൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഒരു താമസ സ്ഥലം കണ്ടെത്തുക എന്ന ദുഷ്കരമായ ഒരു കാര്യമാണെന്ന് പൊതുവെ പറഞ്ഞു കേട്ടിട്ടുണ്ട്. ചിലപ്പോൾ ഉടമ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകളാകാം, അല്ലെങ്കിൽ വാടക തുക അധികമായിരിക്കും പ്രയാസം ഉണ്ടാവുന്നത്.

ജോലിക്ക് അടുത്ത് തന്നെ താമസ സൗകര്യം കണ്ടെത്താൻ പുറത്ത് വരുന്നവർക്ക് അത്ര എളുപ്പമായിരിക്കില്ല. ഇന്നലെ നടന്ന ചെന്നൈ- ബെംഗളൂരു ഐപിഎൽ മത്സരത്തിനിടെ അതിന്റെ ഒരു ഉത്തമ ഉദാഹരണം കാണുകയും ചെയ്തു. സാധാരണ ക്രിക്കറ്റ് കാണാനെത്തുന്നവർ താരങ്ങളെയോ ടീമിനെയോ പിന്തുണച്ചുള്ള പ്ലക്കാർഡുകളായിരിക്കും കയ്യിൽ കരുതുക. എന്നാൽ ഇവിടെ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു.

  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

‘ഇന്ദിരാനഗറിൽ ടു ബിഎച്ച്‌കെ വീട് ആവശ്യമുണ്ട്’, എന്ന് എഴുതിയ പ്ലക്കാർഡുമായാണ് രണ്ട് യുവാക്കൾ കളിക്കിടയിൽ പ്രത്യക്ഷപ്പെട്ടത്. അതിൻ ബോസ് എന്നയാളുടെ പ്രൊഫൈലിൽ നിന്നാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

യുവാക്കളുടെ ഐഡിയക്ക് നിരവധി രസകരമായ കമന്റുകളാണ് ലഭിച്ചത്. ബാംഗളൂരുവിൽ റൂം കിട്ടാനുള്ള ഏക മാർഗം, നിങ്ങൾക്ക് ഒരു വീട് കണ്ടെത്താൻ ഉടൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഒരാൾ കമന്റ് ചെയ്തു. പലരും വാടക തുക ഉൾപ്പടെ ചൂണ്ടിക്കാണിച്ച്‌ കമന്റുകൾ ഇട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
[masterslider id="10"]

Related posts