തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നോ? ഉപയോഗിച്ചത് എന്ന് കരുതുന്ന 8 വിവിപാറ്റ് യന്ത്രങ്ങൾ റോഡ് സൈഡിൽ.

ബെംഗളൂരു :നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചതെന്നു കരുതുന്ന എട്ടു വിവിപാറ്റ് (വോട്ട് രസീത്) യന്ത്രം റോഡരികിലെ ഷെഡ്ഡിൽ ഉപേക്ഷിച്ച നിലയിൽ. വിജയാപുര ജില്ലയിലെ ബസവനബാഗേവാഡിയിൽ തൊഴിലാളികൾ വിശ്രമിക്കാറുള്ള ഷെഡ്ഡിൽ ഇന്നലെയാണ് ഇവ കണ്ടെത്തിയത്. മെഷീനുകളിൽ ചിലത് തുറന്ന നിലയിലായിരുന്നു. തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്നു പൊലീസെത്തി മെഷീനുകൾ പരിശോധിച്ചു.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

വിജയപുര കലക്ടർ സഞ്ജയ് ബി.ഷെട്ടന്നവർ, എസ്പി പ്രകാശ് നികാം എന്നിവരും സ്ഥലത്തെത്തി. വിവരമറിഞ്ഞ് ആയിരക്കണക്കിനാളുകൾ ഇവിടെ തടിച്ചുകൂടി. ബിജെപി സ്ഥാനാർഥി ബസനഗൗഡ ആർ.പാട്ടീൽ ആറായിരത്തോളം വോട്ടുകൾക്കു ജയിച്ച വിജയാപുര മണ്ഡലത്തിൽപ്പെടുന്നതാണു ബസവനബാഗേവാഡി. എതിർസ്ഥാനാർഥി അബ്ദുൽ ഹമീദ് മുഷ്റിഫിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി. വോട്ടെടുപ്പിൽ ബിജെപി കൃത്രിമം കാണിച്ചതായി ഇവർ ആരോപിച്ചു. കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts