കിണറ്റിൽ വീണ ഒന്നര മാസം പ്രായമായ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി

ബെംഗളൂരു: കിണറ്റിൽ വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി.

കാർക്കള നിട്ടെ വില്ലേജിലെ അറന്തബെട്ടിന് സമീപമുള്ള വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്.

ഞായറാഴ്ച രാവിലെയാണ് കിണറ്റിനുള്ളിൽ വീട്ടുകാർ പുലിയെ കണ്ടത്.

വീടിന് സമീപം കോഴികളുണ്ടായിരുന്നതിനാൽ അവയെ പിടിക്കാനുള്ള ശ്രമത്തിനിടെ പുലി അബദ്ധത്തിൽ കിണറ്റിൽ വീണതാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കൂടും വലയും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി പുലിയെ സുരക്ഷിതമായി പുറത്തെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഒന്നര മാസം പ്രായമായ പുള്ളിപ്പുലിയാണിത്. താലൂക്ക് വെറ്ററിനറി ഓഫീസർ വാസുദേവ് ​​പുലിയുടെ പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts