മണ്ഡ്യയിലെ സംഘർഷാവസ്ഥ; ഫെബ്രുവരി 9 ന് ബന്ദ് 

ബെംഗളൂരു: മണ്ഡ്യയിൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ഹ​നു​മാ​ൻ പ​താ​ക പോലീ​സ് നീ​ക്കി​യ​തി​നെ​തി​രെ സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധം മ​ണ്ഡ്യ​യി​ലും ബം​ഗ​ളൂ​രു​വി​ലും സം​ഘ​ർ​ഷാ​വ​സ്ഥയ്ക്ക് വഴിതെളിച്ചു.

ബെംഗളൂരുവിലെ പ്ര​തി​ഷേ​ധ​ക്കാ​രെ പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കുകയായിരുന്നു.

മ​ണ്ഡ്യ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് പോലീ​സ് ത​ട​ഞ്ഞു.

തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്തു.

പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക, ബി.​ജെ.​പി നേ​താ​ക്ക​ളാ​യ സി.​ടി. ര​വി, ഡോ. ​സി.​എ​ൻ. അ​ശ്വ​ത് നാ​രാ​യ​ൺ, ജെ.​ഡി-​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു

കു​മാ​ര​സ്വാ​മി കാ​വി ഷാ​ൾ അ​ണി​ഞ്ഞാ​ണ് പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ​ത്. ‘ജ​യ് ശ്രീ​റാം’​വി​ളി​യോ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്.

ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് സ​ർ​ക്കാ​റാ​ണ് വ​ഴി​വെ​ച്ച​തെ​ന്നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ക​രം അ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്ത് സം​ഘ​ർ​ഷ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് മ​ണ്ഡ്യയിൽ ബ​ന്ദ് ആ​ച​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

ക​ര​ഗൊ​ഡു വി​ല്ലേ​ജ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ 108 അ​ടിയുള്ള കൊ​ടി​മ​ര​ത്തി​ൽ ഹ​നു​മാ​ൻ പ​താ​ക സ്ഥാ​പി​ച്ച​താ​ണ് വി​വാ​ദ​ത്തി​ന്‍റെ തു​ട​ക്കമിട്ടത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts